Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോട്ടാണോ അതോ വിമാനമാണോ? എന്താണ് സീ പ്ലെയിൻ? വിശദമായി അറിയാം

കേരളത്തിന്റെ വിനോദ മേഖലയിൽ കാര്യമായി മാറ്റം വരുത്താൻ പോകുന്ന സീ പ്ലെയിൻ സർവീസ് നാളെ മുതൽ ആരംഭിക്കുകയാണ്. ഇപ്പോൾ സീ പ്ലെയിനെക്കുറിച്ചാണ് ചർ‌ച്ച. എന്താണ് സീ പ്ലെയിൻ? ബോട്ടാണോ അതോ വിമനമാണോ? ഇത് രണ്ടുമാണ് സീ പ്ലെയിൻ എന്നു പറയാം. വെള്ളത്തിലൂടെ ബോട്ട് പോലെ പോകും, കരയിലൂടെ വിമാനം പോലെ പറക്കും. ‌‌

വെള്ളത്തിലും ടേക്ക് ഓഫ് ചെയ്യാൻ സീ പ്ലെയിനുകൾക്ക് സാധിക്കും. ജലാശയങ്ങളിൽ നിന്ന് പറന്നുയരാനും താഴ്ന്നിറങ്ങാനും സാധിക്കുന്ന പ്രത്യേക വിമാനമാണ് ഇത്. സാങ്കേതിക സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഫ്ലോട്ട് പ്ലെയിനുകൾ, ഫ്ലൈയിം​ഗ് ബോട്ട്സ് എന്നിങ്ങനെ രണ്ടായി തിരിക്കുന്നു.

sea

ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 400 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. വെള്ളത്തിലൂടെ ബോട്ടിനെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. 1000 മുതൽ 1500 അടിവരെ ഉയരത്തിൽ പറക്കും, മണിക്കൂറിൽ 150 കിലോ മീറ്റർ ശരാശരി വേഗതയിൽ 130 നോട്ട്‌സ് മുതൽ 135 നോട്ട് വരെ നിങ്ങാനാകും.

വലിയ ഓപ്പൺ വിന്റോയാണ് സീ പ്ലെയിന് ഉള്ളത്. യാത്രക്കാർക്ക് കാഴ്ചകൾ കണ്ട് ആസ്വദിക്കാം. രാത്രി സമയങ്ങളിൽ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കും. ഭാരം കുറഞ്ഞതും ഇന്ധന ക്ഷമത ഉള്ളതും വാട്ടർ ലാന്റിംഗിനായി പ്രത്യേകം രൂപ കല്പന ചെയ്തതുമായ എഞ്ചിനാണ് ഉള്ളത്. പത്ത് ലക്ഷം ഡോളർ വരെയാണ് ഒരു സീ പ്ലെയിനിന്റെ വില.

കേരളത്തിൽ കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കാണ് ആദ്യ സീ പ്ലെയിൻ. കരയിലും വെള്ളത്തിലും പറന്നിറങ്ങാൻ ആവുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിൻ പദ്ധതിക്ക് ഉപയോ​ഗിക്കുക. സീ പ്ലെയിൻ പദ്ധതി പ്രാവർത്തികമായാൽ മാലിദ്വീപിന് സമാനമായ ടൂറിസം കേന്ദ്രമായി കേരളം മാറുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതാണ് പദ്ധതി. ഡിഹാവ്ലാൻഡ് കാനഡ എന്ന സീ പ്ലെയിനാണ് കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്ക് പോകുന്നത്. കേന്ദ്ര പദ്ധതിയായ റീജണൽ കണക്ടിവിറ്റി സ്കീം ഉഡാന്റെ ( യുഡിഐഎൻ) കീഴിൽ സിയാലും ബോൾ​ഗാട്ടി പാലസും കേന്ദ്രമാക്കി ആദ്യ ഘട്ടത്തിൽ പദ്ധതി വികസിപ്പാക്കാനാണ് ശ്രമം. 1200 രൂപയാണ് യാത്രയ്ക്കായി ചെലവ് പ്രതീക്ഷിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+