Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ ഏറ്റവും വലിയ വനിതാ സംഘടനാ സംവിധാനം; കുടുംബശ്രീയ്ക്ക് ആ പേര് നല്‍കിയതാര്?

തിരുവനന്തപുരം: കേരളത്തില്‍ അതിവേഗം പടര്‍ന്ന് പന്തലിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. കേരളത്തിലെ സ്ത്രീകളെ പൊതുരംഗത്തേക്കും സാമ്പത്തിക രംഗത്തേക്കും കൈ പിടിച്ചുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് കുടുംബശ്രീ വഹിച്ചത്. 25 വര്‍ഷത്തിലെത്തുന്ന കുടുംബശ്രീയ്ക്ക് ആ പേര് നിര്‍ദേശിച്ചത് ആരാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇ കെ നായനാര്‍ സര്‍ക്കാരിലും വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിലും തദ്ദേശ സ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പാലൊളി മുഹമ്മദ് കുട്ടിയാണ് കുടുംബശ്രീയ്ക്ക് ആ പേര് നിര്‍ദേശിക്കുന്നത്.

സ്ത്രീകളുടെ ഉന്നമനത്തിനായി പുതിയ പദ്ധതി നടപ്പിലാക്കാന്‍ ആസൂത്രണ ബോര്‍ഡ് അംഗമായിരുന്ന തോമസ് ഐസക് അധ്യക്ഷനായ കമ്മിറ്റിയെയാണ് 1998 ലെ നായനാര്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പേര് നിര്‍ദേശിച്ചിരുന്നില്ല. സൊസൈറ്റിയെന്നോ സ്വയം സഹായ സംഘമെന്നോ ഉള്ള പതിവു പേരുകള്‍ വേണ്ടെന്ന തരത്തിലായിരുന്നു ചര്‍ച്ച.

1

അപ്പോഴാണ് പാലോളി മുഹമ്മദ് കുട്ടി കുടുംബശ്രീ എന്ന പേര് നിര്‍ദേശിച്ചത്. സ്വയം സഹായസംഘമെന്ന് ഉപയോഗിക്കരുത് അയല്‍ക്കൂട്ടമെന്ന് വിളിക്കണമെന്ന് മാത്രമാണ് തങ്ങള്‍ നിര്‍ദേശിച്ചത് എന്ന് തോമസ് ഐസക് പറയുന്നു. പാലോളി മുഹമ്മദ് കുിട്ടിയെ കണ്ടപ്പോള്‍ അദ്ദേഹമാണ് ഈ പേര് നിര്‍ദേശിച്ചത്. ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ഈ പേര് മനസിലേക്ക് വരുന്നതും നിര്‍ദേശിക്കുന്നത് എന്നും പാലോളിയും പറയുന്നു. മലപ്പുറം ജില്ലയിലെ സി പി ഐ എമ്മിന്റെ സമുന്നതനായ നേതാവായ പാലൊളി മുഹമ്മദ് കുട്ടി മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.

2

മന്ത്രിയുടെ ഓഫിസിലേക്കെത്തിയ ഒരു വയസായ സ്ത്രീയുടെ പരാതിയില്‍ നിന്നാണ് സ്ത്രീകള്‍ക്കായൊരു സംഘം എന്ന ചിന്ത ജനിക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ എന്ന രൂപത്തിലാണ് 1997-98ലെ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പദ്ധതിയെ ചേര്‍ത്തത്. 1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയ് മലപ്പുറത്ത് വെച്ചാണ് കുടുംബശ്രീയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സ്ത്രീകളെ ശക്തരാക്കാനാണ് കുടുംബശ്രീ ആരംഭിച്ചത് എന്നും ആ തീരുമാനം ശരിയാണെന്ന് ഇത്രയും വര്‍ഷം കൊണ്ട് തെളിഞ്ഞു എന്നും പാലോളി മുഹമ്മദ് കുട്ടി പറയുന്നു.

3

45.85 ലക്ഷം സ്ത്രീകളാണ് കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുള്ളത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ സംഘടനാ സംവിധാനമാണ് എന്നാണ് അധികൃതര്‍ പറയുന്നത്. 1955 ലെ തിരു കൊച്ചി ചാരിറ്റബിള്‍ സോസൈറ്റി റജിസ്ട്രേഷന്‍ ആക്ട് അനുസരിച്ചാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനം. ദാരിദ്ര്യ നിര്‍മാര്‍ജനം ഉറപ്പാക്കാനായി വാര്‍ഡ് തലത്തില്‍ വനിതാ കൂട്ടായ്മകള്‍ രൂപീകരിക്കുകയായിരുന്നു കുടുംബശ്രീയുടെ ആദ്യഘട്ടം. അയല്‍ക്കൂട്ടങ്ങള്‍ എന്ന പേരില്‍ രൂപീകരിച്ച ഈ പ്രാദേശിക സ്ത്രീ കൂട്ടായ്മകള്‍ വളരെ വേഗത്തിലാണ് വളര്‍ച്ച കൈവരിച്ചത്.

4

ആഴ്ചകള്‍ തോറും അയല്‍ക്കൂട്ട യോഗങ്ങള്‍ നടത്തും. ഓരോ വാര്‍ഡിലും പത്ത് മുതല്‍ ഇരുപത് വരെ സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിത്തറ. ഈ അയല്‍ക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികള്‍ (എ ഡി എസ്) രൂപവത്കരിക്കും. എ ഡി എസുകള്‍ ചേര്‍ന്ന് കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളും (സി ഡി എസ്). ഇത്തരത്തില്‍ ത്രിതല സംഘടനാ സംവിധാനമാണ് കുടുംബശ്രീക്കുള്ളത്. നിലവില്‍ മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളാണുള്ളത്.

5

വനിതകളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിനും അത് വഴി ചെറുകിട വ്യവസായങ്ങളുടെ ആരംഭവും കുടുംബശ്രീ കൈവരിച്ചു. ഓരോ അംഗത്തിനും പത്ത് രൂപയോ അതിനു മുകളിലോ നിക്ഷേപിക്കാവുന്നതാണ് സമ്പാദ്യ പദ്ധതികള്‍. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ചെറുകിട സംരംഭം തുടങ്ങാനോ വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ സമ്പാദ്യത്തിന് ആനുപാതികമായി കുറഞ്ഞ പലിശ നിരക്കില്‍ അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പയുമെടുക്കാം.

ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+