കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍ ജീവിതം തളര്‍ത്തിയവര്‍ക്ക് ഡോ ശശിധരന്റെ നേതൃത്വത്തില്‍ ഒത്തുചേരലും സംഗീത സംഗമവും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കാന്‍സര്‍ ജീവിതം തളര്‍ത്തിയവര്‍ക്ക് ധൈര്യം പകര്‍ന്ന് മാതൃക തീര്‍ക്കുകയാണ് ഡോക്ടര്‍ ശശിധരന്‍. പതിനഞ്ചാം വര്‍ഷവും കാന്‍സര്‍ രോഗികളുടെ കൂട്ടായ്മ സംഘടിപ്പിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായ ഡോക്ടര്‍ വി.പി.ശശിധരന്‍ മാതൃകയാവുന്നത്. 2004-ല്‍ തന്റെ ഉടമസ്ഥതയിലുള്ള അരിയല്ലൂര്‍ മുതിയം ഭാഗത്തുള്ള റിസോര്‍ട്ടില്‍ തുടങ്ങിയതായിരുന്നു കാന്‍സര്‍ രോഗികള്‍ക്കായുള്ള ഒത്തുചേരലും സംഗീത സംഗമവും.

എല്ലാവര്‍ഷവും ഏപ്രില്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് സംഗമം നടന്നുവരാറുള്ളത്. ഇത്തവണ വിഷുവായതിനാല്‍ മൂന്നാം ശനിയിലേക്ക് മാറ്റിയെന്നുമാത്രം. പതിവുപോലെ രാവിലെ പത്തിന് കാന്‍സര്‍ രോഗികളുടെ കൂട്ടായ്മ നടക്കും. വര്‍ഷംതോറും ഈ ഒത്തു ചേരലില്‍ സംഗീതകൂട്ടായ്മയും പ്രശസ്തരായ ഗായകരും പങ്കെടുക്കാറുണ്ട്.

 doctor-shashidaran

ഒരു പകല്‍സമയം മുഴുവനും രോഗത്തിന്റെയും മനസിന്റെയും പ്രയാസങ്ങളെ മാറ്റിനിര്‍ത്തി സന്തോഷത്തിന്റെ ദിവസമാക്കിമാറ്റുന്നതാണ് സംഗംമം. പരിപാടിയില്‍ രോഗികള്‍ക്കും കൂട്ടായ്മയില്‍ പങ്കാളികളാകാന്‍ വരുന്നവര്‍ക്കും ഭക്ഷണം നല്കും. വള്ളിക്കുന്ന്, കടലുണ്ടി, തേഞ്ഞിപ്പലം, പരപ്പനങ്ങാടി എന്നീ പഞ്ചായത്തുകളില്‍ നിന്നുമായി നൂറിലേറെ രോഗികള്‍ എല്ലാവര്‍ഷവും എത്താറുണ്ട്. ഇവര്‍ക്ക് മരുന്നും വസ്ത്രവും ഡോക്ടര്‍ സൗജന്യമായാണ് നല്‍കാറ്.

നേരത്തെ രണ്ടുകാലുകള്‍ക്കും സ്വാധിനമില്ലാത്തവരുടെയും രക്തജന്യരോഗമായ തലാസീമിയ രോഗികളായ കുട്ടികളുടെയും സംഗമം ഇവിടെ നടത്തിയിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തദാനം നല്‍കിയ വ്യക്തികൂടിയാണ് ഡോക്ടര്‍ ശശിധരന്‍. മെഡിക്കല്‍ കോളജിന്റെ വജ്രാജൂബിലിയോടനുബന്ധിച്ച് ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, മാലിന്യസംസ്‌കരണപ്രവര്‍ത്തനം, എല്ലാ വാര്‍ഡിലും കുടിവെള്ളമെത്തിക്കല്‍, കൂടാതെ വാര്‍ഡുകളിലേക്ക് മ്യൂസിക്കല്‍ സിസ്റ്റം സ്ഥാപിച്ചതും ഡോക്ടര്‍ ശശിധരന്റെ നേതൃത്വത്തിലാണ്. 2004-ല്‍ തുടക്കമിട്ട കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് പ്രശസ്ത ഹിന്ദുസഥാനി സംഗീതജ്തനായ നളിന്‍ മോഴ്ജിയായിരുന്നു. ഒരു നല്ല ഗായകന്‍കൂടിയാണ് ഡോക്ടര്‍ ശശിധരന്‍. ഭാര്യ അജിത സൈക്യാട്രിസ്റ്റാണ്. മക്കളായ അശ്വതി, അശ്വിന്‍ എന്നിവര്‍ ഡോക്ടര്‍മാരാണ്. പരേതനായ പാരമ്പര്യവൈദ്യന്‍ വി.പി.അപ്പുകുട്ടിവൈദ്യരാണ് പിതാവ്.

(ഫോട്ടോ അടിക്കുറിപ്പ്)

.ഡോക്ടര്‍ ശശിധരന്‍

English summary
doctor brings back cancer patients to life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X