കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരീരം മെലിയിച്ചു, മുഖം മിനുക്കി, മെഴുകുപ്രതിമ; മഹാനടനെ പരിഹസിച്ച ഡോക്ടര്‍ക്ക് പൊങ്കാല

  • By Desk
Google Oneindia Malayalam News

കൊച്ചി: മലയാളികളുടെ ഇഷ്ടതാരത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രശസ്ത മനശാസ്ത്ര വിദഗ്ധന്‍ ഡോക്ടര്‍ സിജെ ജോണ്‍. നടന്‍ അഭിനയ മികവിന് വേണ്ടി ശരീരത്തില്‍ വരുത്തിയ മാറ്റങ്ങളെ പരിഹസിക്കുകയാണ് ഡോക്ടര്‍. വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായെന്നും കളിയാക്കുന്നു. മോഹന്‍ലാലിനെ ഉദ്ദേശിച്ചാണ് എന്ന് തോന്നുംവിധത്തിലാണ് ഡോക്ടറുടെ കുറിപ്പ്. പക്ഷേ അദ്ദേഹം തന്റെ പോസ്റ്റില്‍ എവിടെയും മോഹന്‍ലാലിന്റെ പേരെടുത്ത്് പറയുന്നില്ല. ആരാധകര്‍ വെറുതെയിരിക്കുമോ. ഡോക്ടര്‍ക്ക് തക്കതായ മറുപടി കൊടുക്കുകയാണ് അവര്‍. ഒരു നടന്‍ തന്റെ ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ എങ്ങനെ ഡോക്ടര്‍ക്ക് സാധിക്കുന്നുവെന്നാണ് കമന്റ് ബോക്‌സുകളില്‍ നിറയുന്ന ചോദ്യം....

പേരെടുത്ത് പറയാതെ

പേരെടുത്ത് പറയാതെ

ഫേസ്ബുക്ക് പോസ്റ്റില്‍ എവിടെയും ലാലിന്റെ പേരെടുത്ത് പറയുന്നില്ല. പക്ഷേ, ഉദ്ദേശിച്ചത് ലാലിനെ തന്നെയാണെന്ന് വ്യക്തമാകും. കമന്റ് ബോക്‌സുകളിലെ മറുപടികളും അക്കാര്യം അടിവരയിടുന്നു. ഒടിയന്‍ എന്ന ചിത്രത്തില്‍ 30കാരനായും ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിന് വേണ്ടി ലാല്‍ ശരീര ഭാരം കുറച്ചിരുന്നു.

ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ...

ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ...

അഭിനയം തൊഴിലാക്കിയവര്‍ക്ക് ഫിഗര്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. നായികാ നായക വേഷങ്ങള്‍ കൈയ്യാളുന്നവര്‍ യൗവ്വനം തോന്നിപ്പിക്കുന്ന വിധത്തില്‍ പ്രായത്തെ ഒളിപ്പിക്കണം.അമിതാബ് ബച്ചനെ പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം.

കൊഴുപ്പ് കുത്തി കളഞ്ഞു

കൊഴുപ്പ് കുത്തി കളഞ്ഞു

പേശി ചുളിവ് മാറ്റുന്ന കുത്തി വയ്പ്പെടുത്തും കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കും, വയറു കുറയ്ക്കാനും വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയ മുതല്‍ വ്യായാമം വരെയുണ്ട്. പ്രേക്ഷകരെ സന്തോഷിപ്പിക്കാനും സ്വന്തം മനസ്സില്‍ ഉള്ള ബോഡി ഇമേജ് അനുസരിച്ചു ശരീരത്തെ രൂപപ്പെടുത്താനും സൂപ്പര്‍ താരങ്ങള്‍ പെടാപ്പാടു പെടുന്നുണ്ട്.

എങ്ങാണ്ടൊക്കെ പോയി

എങ്ങാണ്ടൊക്കെ പോയി

എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി. അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ? ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല. ഈ കക്ഷിയുടെ വമ്പന്‍ പടത്തിനായി കാത്തിരിക്കാം. കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തില്‍ പ്രോമോ തകര്‍ക്കുന്നുണ്ട്. നന്നായി വരട്ടെ. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

കൊള്ളാം ഡോക്ടര്‍

കൊള്ളാം ഡോക്ടര്‍

കൊള്ളാം ഡോക്ടര്‍... എഴുത് ഗംഭീരം ആയിരിക്കുന്നേ... താന്‍ ഈ എഴുതി പിടിപ്പിച്ചു വെച്ചതിന്റെ ഉത്തരം ആദ്യത്തെ വരിയില്‍ തന്നെ ഉണ്ട്... അത് അദ്ദേഹത്തിന്റ തൊഴിലിനു വേണ്ടിയാണു... കഴിഞ്ഞ പത്തു മുപ്പത്തെട്ടു കൊല്ലം ആയി അദ്ദേഹം അദ്ദേഹത്തിന്റെ ജോലി വെടിപ്പായി ചെയ്യുന്നു... ഇപ്പോള്‍ ഇങ്ങനെ വിമര്‍ശനത്തിന്റെ ആവിശ്യം എന്താരുന്നു... അതും അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം തന്നെ... മനോരോഗ വിദഗ്ധന്‍ കുപ്രശസ്തി വല്ലോം ഈ വയസാം കാലത്തു ആഗ്രഹിക്കുന്നുണ്ടോ.... അതോ മനോരോഗ വിദഗ്ധന്...വേറെ എന്തിലെങ്കിലും ... ഉണ്ടെന്നു തെളിയിക്കണോ...എന്തായാലും നീട്ടി എറി മാങ്ങേല്‍.... കൊണ്ടിലേലും.. മാവേല്‍ എങ്കിലും കൊള്ളുമാരിക്കും- എന്നാണ് ഒരു കമന്റ്.

പുള്ളിക്കാരന്‍ അറിഞ്ഞു കാണില്ല

പുള്ളിക്കാരന്‍ അറിഞ്ഞു കാണില്ല

മറ്റൊരു കമന്റ് ഇങ്ങനെ- സാര്‍ ഇവിടെ ഇരുന്നു പുള്ളിക്ക് മാര്‍ക്ക് ഇടാന്‍ ഇരിക്കുന്നത് പുള്ളിക്കാരന്‍ അറിഞ്ഞു കാണില്ല. ഇത്രയും ബൃഹത്തായ പോസ്റ്റ് ഇട്ടതു കൊണ്ട്, ഇനി എന്നായാലും പുള്ളിക്കാരന്‍ താങ്കളെ കണ്‍സള്‍ട് ചെയ്തിട്ടേ എന്നേലും ചെയ്യാന്‍ നില്‍ക്കൂ...

ശത്രുസംഹാര പൂജ

ശത്രുസംഹാര പൂജ

ആ ഭാരിച്ച ശരീരം ആകാശത്തേക്കെറിഞ്ഞ് കാലുകള്‍ വീശി ശത്രുസംഹാര പൂജ നടത്തുന്ന കാഴ്ച എത്ര ഗംഭീരം.... ഡൂപ്പുകള്‍ക്കും ,കാമറാ കിറുക്കുകള്‍ക്കും നന്ദി. ഇപ്പോള്‍ ക്ലീന്‍ ഷേവില്‍ കാണപ്പെടുന്ന ഈ സൂപ്പറിന് പേര് അതിമോഹനം .....! എന്നാണ് ഒരു കമന്റ്. കൂടെ ചില പോസ്റ്റുകള്‍ ഡോക്ടറുടെ നിലപാടിനോട് യോജിക്കുന്നുമുണ്ട്.

English summary
Doctor FB Post against Malayalam Actor and respons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X