കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ആദ്യമായി ഡോക്ടര്‍ക്കും കൊറോണ, വിദേശികള്‍ക്ക് നിര്‍ദേശവുമായി സര്‍ക്കാര്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ഒരു ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്ത് പഠനത്തിന് പോയി തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരനടക്കം ഇന്ന് രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 21 ആയതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. അതേസമയം കൊറോണ രോഗബാധ തടയാന്‍ അതിര്‍ത്തി ജില്ലകളില്‍ ട്രെയിനുകളില്‍ പരിശോധന നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. റെയില്‍വേ ഉന്നതരുടെ കൂടി അഭിപ്രായം പരിഗണിച്ച് ട്രെയിനുകളില്‍ നിന്ന് ഇറങ്ങിപ്പോകുന്ന യാത്രക്കാരെ അതാത് സ്‌റ്റേഷനുകളില്‍പരിശോധനിക്കാനാണ് തീരുമാനം.

1

വിദേശികളുടെ യാത്രാവിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പരിശോധനയ്ക്ക് വിധേയരായ വിദേശികള്‍ ഫലം വരാതെ മടങ്ങിപ്പോകാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. മൂന്നാര്‍ സംഭവം വിവാദമാക്കേണ്ടെന്നും മന്ത്രി പറഞ്ഞു. രോഗ പ്രതിരോധത്തിന് കഠിന പ്രയത്‌നമാണ് നടത്തുന്നത്. ബ്രിട്ടന്‍ സ്വദേശിയുടെ ഫലം പോസിറ്റീവാണെന്ന് വ്യക്തമായത് ഇന്നലെ രാത്രിയാണ്. വിദേശത്ത് നിന്ന് വന്ന പലരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 5150 വിദേശികളെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍, വിദേശത്ത് നിന്ന് വന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് പരിശോധന കൂടുതല്‍ ഫലപ്രദമാക്കും. ജനങ്ങള്‍ പുറത്തിറങ്ങുന്നതില് പ്രശ്‌നമില്ല. എന്നാല്‍ കൂട്ടമായി നടക്കരുത്. യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി പറഞ്ഞു. അതേസമയം കൊറോണ വ്യാപനം തടയാന്‍ പരിശോധനാ ഫലം കൂടുതല്‍ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെ പറ്റി അവര്‍ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

്അതേസമയം കൊറോണ പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികള്‍ക്ക് പരിശോധനാഫലം നെഗറ്റീവായതിന് ശേഷം മാത്രമേ തുടര്‍ യാത്രയ്ക്ക് അനുമതി നല്‍കാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരന്‍മാരുടെ കൃത്യമായ വിവരം ജില്ലാ ഭരണകൂടങ്ങള്‍ക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്നും ശേഖരിച്ച് നല്‍കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വളണ്ടിയര്‍മാരെ ഉപയോഗിക്കുകയും പുതിയ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കളക്ടര്‍മാര്‍ എത്രയും പെട്ടെന്ന് വിളിച്ച് ചേര്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English summary
doctor from britain affected coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X