കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ. ഹാദിയ ഇവിടെയുണ്ട്; ലക്ഷ്യം നേടിയ സന്തോഷത്തില്‍, പുതിയ തുടക്കവുമായി ക്ലിനിക്ക്

Google Oneindia Malayalam News

മലപ്പുറം: കേരളവും കടന്ന് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്ത വ്യക്തിത്വമാണ് ഹാദിയ. കോട്ടയം വൈക്കം സ്വദേശിയായ അഖില മതം മാറി ഹാദിയ ആയതും പിന്നീടുണ്ടായ നിയമപ്രശ്‌നങ്ങളും സുപ്രീംകോടതി വരെ എത്തി. ഒടുവില്‍ ഹാദിയയുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ നീതിപീഠം ശരി പറയുമ്പോള്‍ നല്‍കിയ ഉപദേശം ഒന്നുണ്ടായിരുന്നു, പഠനം തുടരണം, മിടുക്കിയാകണം....

Hadiya

കോയമ്പത്തൂരില്‍ ഹോമിയോ വൈദ്യ പഠനം പൂര്‍ത്തിയാക്കിയ ഹാദിയ ഇപ്പോള്‍ പുതിയ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നു. ഡോ.ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. കോട്ടക്കല്‍-മലപ്പുറം പാതയില്‍ ഒതുക്കുങ്ങലിലാണ് ക്ലിനിക്ക്. പഞ്ചായത്ത് പ്രസിഡന്റ് വി ബീഫാത്തിമ്മ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ബന്ധപ്പെട്ട വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ഹാദിയ മതം മാറി വിദേശത്തേക്ക് പോകുമെന്നും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്നുമുള്ള തല്‍പ്പര കക്ഷികളുടെ ആരോപണങ്ങളാണ് ഇവിടെ പരാജയപ്പെട്ടിരിക്കുന്നത്. ഒരുവേള ഹാദിയയുടെ വീട്ടുകാര്‍ പോലും ഇത്തരം പ്രാചരണങ്ങളില്‍ വീണുപോകുകയും ചെയ്തിരുന്നു. മകളെ ഡോക്ടറാക്കണമെന്ന അച്ഛന്‍ അശോകന്റെ ആഗ്രഹം കൂടിയാണ് ഹാദിയ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

അന്ത്യശാസനവുമായി ഇറാന്‍!! ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിക്കാന്‍ നീക്കം... കളി അമേരിക്കക്ക് വേണ്ടിഅന്ത്യശാസനവുമായി ഇറാന്‍!! ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിക്കാന്‍ നീക്കം... കളി അമേരിക്കക്ക് വേണ്ടി

പഠനകാലത്ത് സഹപാഠികള്‍ വഴി ഇസ്ലാമിനെ കുറിച്ച് മനസിലാക്കിയ ഹാദിയ മതംമാറി. പിന്നീട് വിഷയം കോടതിയില്‍ എത്തി നില്‍ക്കെയാണ് വിവാഹം നടന്നത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഹാദിയയുടെ ഭര്‍ത്താവ് സുപ്രീംകോടതിയിലെത്തി. ഹാദിയക്ക് അനുകൂല വിധിയുണ്ടായി. വിവാഹത്തിലും മതംമാറ്റത്തിലും ബാഹ്യ ഇടപെടലുണ്ടോ എന്ന് എന്‍ഐഎ അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് കേസ് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

English summary
Doctor Hadiya's Clinic inaugurated in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X