പാവങ്ങളുടെ ഡോക്ടര്‍ പിസി ഷാനവാസ് അന്തരിച്ചു
മലപ്പുറം: പാവങ്ങളുടെ ഡോക്ടര്‍ എവ്വറിയപ്പെടുന്ന യുവ ഡോക്ടര്‍ പിസി ഷാനവാസ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു . മലപ്പുറം ജില്ലിയിലെ കുടിയേറ്റ മേഖലയിലെ ആദിവാസികള്‍ക്കിടയില്‍ ആതുരസേവനം നടത്തിയാണ് ഡോക്ടര്‍ ശ്രദ്ധേയനായത് . കഴിഞ്ഞ ദിവസം രാത്രിയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം മരിച്ചത് .
സര്‍ക്കാര്‍ ആശുപത്രിയിലെ ജോലി സമയത്തിന് ശേഷം പാവപ്പെട്ട ആദിവാസികള്‍ക്കിടയില്‍ സൗജന്യ സേവനം നടത്തിയാണ് ഡോക്ടര്‍ ശ്രദ്ധേയനായത് . സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന അദ്ദേഹത്തിന് നല്ല പിന്തുണയും ലഭിച്ചിരുന്നു. മരുന്നു മാഫിയക്കെതിരായ പോരാട്ടമായിരുന്നു ഡോക്ടറെ ശ്രദ്ധേയനാക്കിയ മറ്റൊരു കാര്യം .

അടുത്തിടെ ഡോക്ടറെ നിലമ്പൂരില്‍ നിന്നും പാലക്കാട്ടേയ്ക്ക് സഥലം മാറ്റിയിരുന്നു . വെള്ളിയാഴ്ച രാവിലെ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട്ടേയ്ക്ക് പോയിരുന്നു. രാത്രി മലപ്പുറത്തെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ കാറില്‍ വച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു .

അവിവാഹിതനാണ് . നിലമ്പൂര്‍ വടപുറം പുള്ളിചോല പി മുഹമ്മദ് ഹാജിയാണ് പിതാവ് . മാതാവ് കെ ജമീല ഹജ്ജുമ്മ. ഡോക്ടര്‍മാരായ ശിനാസ് ബാബു, ഷമീല എന്നിവര്‍ സഹോദരങ്ങളാണ് .












Click it and Unblock the Notifications