കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ടെസ്റ്റ്; ഡോക്ടറുടെ കുറിപ്പടിയില്ലാതെയും പൊതുജനങ്ങൾക്ക് പരിശോധന നടത്താം.

Google Oneindia Malayalam News

ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് കൊവിഡ് പരിശോധന നടത്താമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. അംഗീകൃത ലാബുകളിൽ നിന്ന് നേരിട്ട് പോയി ഇനി ആളുകൾക്ക് പരിശോധന നടത്താൻ സാധിക്കും. ആ‍ർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്റിജൻ പരിശോധനകൾ നടത്താൻ കഴിയും..

തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്.കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ തിരുമാനം. ഇതോടെ പൊതുജനങ്ങൾക്ക് സ്വകാര്യ ആശുപത്രികളിലും ലാബുകളിലും എത്തി കൊവിഡ് പരിശോഝന നടത്താൻ സാധിക്കും.
അതേസമയം കൊവിഡ് സ്ഥിിരീകരിച്ചാലും രോഗലക്ഷണങ്ങൾ ഇല്ലാത്തവരേയും ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർക്കും വീടുകളിൽ തന്നെ ചികിത്സയിൽ തുടരാൻ കഴിയും.

covid

അതേസമയം സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 261 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്; അധികൃതർ ആശങ്കയിൽപൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്; അധികൃതർ ആശങ്കയിൽ

ആശ്രിത നിയമനത്തിൽ തെറ്റില്ല, പക്ഷേ യുഡിഎഫ് ചെയ്ത ഒരു തെറ്റുണ്ട്; മറുപടിയുമായി തോമസ് ഐസക്ആശ്രിത നിയമനത്തിൽ തെറ്റില്ല, പക്ഷേ യുഡിഎഫ് ചെയ്ത ഒരു തെറ്റുണ്ട്; മറുപടിയുമായി തോമസ് ഐസക്

English summary
Doctor's Prescription Is Not Needed For Covid Test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X