കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്തന്‍കോട് കൊലപാതകം: കേഡല്‍ കൂട്ടക്കൊല നടത്തിയതിന് പിന്നില്‍...!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: മാതാപിതാക്കളടക്കം നാലുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ നന്തന്‍കോട് കൂട്ടക്കൊലപാതകം നാടിനെ ഞെട്ടിച്ചതാണ്. സാത്താന്‍സേവ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതും നന്തന്‍കോട് കൂട്ടക്കൊലയോടുകൂടിയാണ്. അച്ഛനേയും അമ്മയേയും സഹോദരിയേയും ബന്ധുവിനേയും അതിക്രൂരമായി കൊലപ്പെടുത്തിയ കേഡലിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഡോക്ടര്‍ നടത്തിയിരിക്കുന്നത്.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിൽ രക്തത്തുള്ളികൾ..!! ഭക്തർ ഭീതിയിൽ...!!! ദുരൂഹം !!!അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിൽ രക്തത്തുള്ളികൾ..!! ഭക്തർ ഭീതിയിൽ...!!! ദുരൂഹം !!!

മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷം ഗര്‍ഭിണി..!! സന്തോഷം വെറും 10 മിനുറ്റ് മാത്രം..!! നടന്നത് ഞെട്ടിക്കും.മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷം ഗര്‍ഭിണി..!! സന്തോഷം വെറും 10 മിനുറ്റ് മാത്രം..!! നടന്നത് ഞെട്ടിക്കും.

കേഡൽ മാനസിക രോഗി

നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ മാനസിക രോഗിയാണെന്ന വാദം കേസിന്റെ തുടക്കത്തില്‍ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. മാനസിക രോഗത്തിന് വര്‍ഷങ്ങളായി കേഡല്‍ ചികിത്സ തേടുന്നുണ്ടെന്നും ഇക്കാര്യം കുടുംബം മാനക്കേട് ഓര്‍ത്ത് പുറത്തറിയിക്കാതിരിക്കുകയായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

വാദം തള്ളി പോലീസ്

എന്നാല്‍ മാനസിക രോഗവിദഗ്ധരും പോലീസും ഈ വാദം തളളിയിരുന്നു. ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി കേഡല്‍ മാനസിക രോഗം അഭിനയിക്കുകയാണ് എന്നാണ് അവര്‍ വാദിച്ചത്. ജയിലില്‍വെച്ച് അക്രമസ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് കേഡലിനെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

കേഡല്‍ ഒരു സ്വപ്‌നസഞ്ചാരി

കേഡല്‍ ഒരു സ്വപ്‌നസഞ്ചാരിയാണെന്നാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രതി സ്വബോധത്തോടെയാണോ കൊലപാതകം നടത്തിയതെന്ന് പറയാനാവില്ലെന്നും ആശുപത്രി സൂപ്രണ്ടായ ഡോക്ടര്‍ മൊഴി നല്‍കി.

ഒന്നരവര്‍ഷമായി ചികിത്സയിൽ

മെയ് പതിനഞ്ച് മുതല്‍ താനും പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയിലെ മറ്റ് രണ്ട് ഡോക്ടര്‍മാരും കേഡലിനെ പരിശോധിച്ച് വരികയാണെന്നും ഡോക്ടര്‍ മൊഴി നല്‍കി. കേഡല്‍ ഒന്നരവര്‍ഷമായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ഡോക്ടറുടെ മോഴിയുണ്ട്.

കൊല മനപ്പൂർവ്വമല്ലെന്ന്

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഡോക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. വളരെ നാളായി മാനസിക രോഗമുള്ള കേഡല്‍ മനപ്പൂര്‍വ്വം നടത്തിയ കൊലപാതകമാണോ എന്ന് പറയാനാവില്ല. വിദഗ്ധരായ മെഡിക്കല്‍ സംഘം കേഡലിനെ പരിശോധിച്ചേക്കും.

നടുക്കിയ കൂട്ടക്കൊല

കഴിഞ്ഞമാസം എട്ടിനായിരുന്നു നടുക്കുന്ന കൂട്ടക്കൊല അരങ്ങേറിയത്. കേഡലിന്റെ പരസ്പരവിരുദ്ധമായ സംസാരവും മാനസിക പ്രശ്‌നമുണ്ടെന്ന സംശയത്തിന് ബലം കൂട്ടിയിരുന്നു. സാത്താന്‍ സേവയുടെ ഭാഗമായാണ് കൊല നടത്തിയതെന്ന് പറഞ്ഞ കേഡല്‍ പിന്നീട് വീട്ടിലെ അവഗണന മൂലമാണ് കൊല നടത്തിയതെന്ന് മൊഴി മാറ്റിപ്പറഞ്ഞു.

മൊഴി മാറ്റി കേഡൽ

അച്ഛന് പരസ്ത്രീ ബന്ധമുണ്ടെന്നും അതിനാലാണ് കൊന്നതെന്നുമായിരുന്നു അവസാനത്തെ മൊഴി. യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല. എന്തായാലും കേഡലിന് മാനസിക രോഗമില്ലെന്നും കൊടുംകുറ്റവാളിയുടെ മനസ്സാണെന്നുമാണ് പോലീസ് നിഗമനം. അതേസമയം മാനസിക രോഗമുണ്ടെന്ന് ബോധ്യപ്പെട്ടാൽ ശിക്ഷയിൽ ഇളവ് കിട്ടാനും സാധ്യതയുണ്ട്.

English summary
Nanthancode murder culprit Cadel is a mental patient, said doctor in Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X