മെഡിക്കല്‍ കോളേജുകളില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നു
തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളേജുകളില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ 548 തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രവേശന കേഡറിലേക്ക് 2296 പേര്‍ക്ക് പിഎസ്‌സി അഡൈ്വസ് മെമ്മോ നല്‍കിയെങ്കിലും ജോലിയില്‍ പ്രവേശിച്ചത് 684 പേര്‍ മാത്രമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
അധ്യാപകരും സൊകര്യങ്ങളും ഇല്ലാത്ത സര്‍ക്കാര്‍ മേഖലയില്‍ മുന്നൂറോളം മെഡിക്കല്‍ സീറ്റുകള്‍ കേരളത്തിന് നഷ്ടുപെടുന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളത്. എന്നിട്ടും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിയമനത്തിനായി വഴികള്‍ തേടുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ആകെയുള്ള 2210 തസ്തികകളില്‍ 35 ശതമാനത്തിലധികം തസ്തികകള്‍ ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി 434 ഒഴിവുകളാണുള്ളത്. 2012ല്‍ ആകെ 350 ഒഴിവുകള്‍ മാത്രമായിരുന്നതാണ് ഇന്ന് 434ലേക്ക് ഉയര്‍ന്നത്. പുതിയ മെഡിക്കല്‍ കോളേജുകളായ ഇടുക്കി, മഞ്ചേരി, കോന്നി, തിരുവനന്തപുരം ജനറല്‍ ആശുപത്രി എന്നിവയില്‍ 114 ഒഴിവുകളാണുള്ളത്.
നിയമനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടക്കാത്തതും യഥാസമയം ജോലിക്കയറ്റം നല്‍കാത്തതുമാണ് ഒഴിവുകള്‍ കൂടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മുപ്പതിലധികം റാങ്ക് ലിസ്റ്റുകളിലായി ആയിരത്തില്‍ കൂടുതല്‍ പിജി യോഗ്യതയുള്ള ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി പ്രതീക്ഷിച്ചിരിക്കുന്നുണ്ട്.












Click it and Unblock the Notifications