Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും

തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. ആലപ്പുഴ ജില്ലയില്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ കൈയ്യേറ്റത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പണിമുടക്കുന്നത്.

ബുധനാഴ്ച ചേര്‍ന്ന കെജിഎംഒ-ഐഎംഎ സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ഡോക്ടറെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ഡോക്ടറെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടും ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച മിന്നല്‍ പണിമുടക്ക് തുടരുകയാണ്.

Doctor

ചൊവ്വാഴ്ച രാത്രിയാണ് അരുക്കൂറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ആര്‍വി വരുണിന് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. നെഞ്ചു വേദനയെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചയാള്‍ക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന വലിയ സംഘം ഡോക്ടറുടെ വീട് ഉപരോധിക്കുകയും കൈയ്യേറ്റശ്രമം നടത്തുകയും ചെയ്തു.

അരൂകുറ്റി പഞ്ചായത്തിലെ ഗംഗാധരനെയാണ് ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ ഡോക്ടര്‍ വരുണിന്റെ വീട്ടിലെത്തിച്ചത്. ഗംഗാധരനെ പരിശോധിച്ച ഡോക്ടര്‍ ഇസിജി എടുക്കാന്‍ പറഞ്ഞു. ഇസിജിയെടുത്ത ശേഷം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ രോഗിക്ക് നഴ്‌സുമാര്‍ ഗുളികകള്‍ നല്‍കുകയും ചെയ്തു.

എന്നാല്‍ വീണ്ടും ഗംഗാധരന്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഡോക്ടറുടെ വീട്ടിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണകാരണം ചികിത്സാ പിഴവല്ലെന്നും ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ഡോക്ടര്‍ അറിയിച്ചു. ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായതിന് പുറമെ വരുണിന്റെ വീടിന് നേരെയും ആക്രമം ഉണ്ടായതായി കെജിഎംഒ വ്യക്തമാക്കി. കൈയ്യേറ്റശ്രമത്തില്‍ പരിക്കേറ്റ വരുണിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+