കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ പ്രതിരോധ മരുന്ന്: റിബവൈറിന്‍ ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് വിവേചനാധികാരം

Google Oneindia Malayalam News

കോഴിക്കോട്: നിപ വൈറസ് പനിയെ പ്രതിരോധിക്കാന്‍ മലേഷ്യയില്‍ നിെന്നത്തിച്ച റിബവൈറിന്‍ മരുന്ന് ഉപയോഗിക്കാനുള്ള വിവേചനാധികാരം ഡോക്ടര്‍മാര്‍ക്കു നല്‍കി ചികില്‍സാ മാര്‍ഗ രേഖ പുറത്തിറക്കി. റിബവൈറിന്‍ മറ്റുപല രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നതാണെങ്കിലും നിപ ബാധിതരില്‍ എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ച് ഇതുവരെ കൃത്യമായ സ്ഥിരീകരണമില്ല. ദോഷകരമായ പാര്‍ശ്വഫലങ്ങളുള്ള മരുന്നാണിതെന്ന് പബ്ലിക് ഹെല്‍ത്ത് അഡി. ഡയറക്ടര്‍ കെ ജെ റീന തന്നെ വ്യക്തമാക്കിയിരുന്നു.

കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് മുറിയിപ്പ്. നിപ്പ ബാധിതര്‍ക്കു വലിയ ഡോസില്‍ മരുന്ന് നല്‍കേണ്ടിവരും. ഒരു കോഴ്‌സില്‍ 250 ടാബ്‌ലെറ്റുകള്‍ ഒരു രോഗിക്കു നല്‌കേണ്ടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് രോഗിയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് വിവേചനാധികാരം ഉപയോഗിക്കാന്‍ ഡോക്റ്റര്‍മാരെ ചുമതലപ്പെടുത്തി മാര്‍ഗരേഖ പുറത്തിറക്കിയത്.

ribavirin

നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 31 വരെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രതാ പരിപാടികള്‍ തുടങ്ങിയവ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിലെ അങ്കണവാടികള്‍ മെയ് 31 വരെ പ്രവര്‍ത്തിക്കരുതെന്നും ട്യൂഷനുകള്‍, ട്രെയിനിങ് ക്ലാസ്സുകള്‍ എന്നിവ നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. മെയ് 31 വരെയുള്ള ജില്ലയിലെ പി.എസ്.സി പരീക്ഷകളും കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റിവെക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പരമാവധി കൂടിച്ചേരലുകള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുചടങ്ങുകളും പരീക്ഷകളും മാറ്റിയത്.

English summary
Doctors can prescribe ribavirin by their own
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X