മനസിലാകാത്ത രീതിയില്‍ ചീട്ട് കുത്തിക്കുറിക്കുന്ന ഡോക്ടര്‍മാര്‍ സൂക്ഷിച്ചോ, 'പണി' വരുന്നുണ്ട്...
ഡോക്ടറുടെ കുറിപ്പടിയും ലാബ് ഫയലും മലയാളത്തിലാക്കണമെന്ന ചരിത്രപ്രധാനമായ വിധി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാറാണ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുത്തിക്കുറിക്കലുകളെല്ലാം മലയാളത്തിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. രോഗിയും ഡോക്ടര്‍മാരും തമ്മിലുള്ള ആശയ വിനിമയം സുതാര്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. സാധാരണഗതിയില്‍ ഡോക്ടര്‍ കുറിക്കുന്ന മരുന്നുകള്‍ എന്താണെന്ന് അവര്‍ക്ക് വേണ്ടപ്പെട്ട മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാര്‍ക്കോ, ലാബുകള്‍ക്കോ മാത്രമേ മനസ്സിലാകൂ.
എന്നാല്‍ രോഗികള്‍ക്ക് കൃത്യമായി മനസിലാകുന്ന രീതിയില്‍ മലയാളത്തില്‍ ചീട്ടുകള്‍ എഴുതണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഡോക്ടറുടെ കുറിപ്പടിയും ലാബ് ഫയലും മലയാളത്തിലാക്കണമെന്ന ചരിത്രപ്രധാനമായ വിധി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാറാണ് പുറപ്പെടുവിച്ചത്.

പാലക്കാട് പാറശേരി സേതുമാധവന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഇദ്ദേഹത്തിന്റെ ഭാര്യ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് പ്രസവത്തില്‍ ഇരട്ട കുട്ടികളായിരുന്നെന്നും ഗര്‍ഭപാത്രത്തിന് വികാസമില്ലാത്തിനാല്‍ മരിച്ചു പോയെന്ന് ഡോക്ടര്‍ ഒപി ഡോക്ടര്‍ ടിക്കറ്റില്‍ രേഖപ്പെടുപത്തി. ഇത് ബന്ധുക്കള്‍ അറിഞ്ഞില്ല. ഇതിനെതിരെയായിരുന്നു മനുഷ്യാവകാശ കമ്മീഷനില്‍ സേതുമാധവന്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു. ഈ കേസില്‍ ആശുപത്രി അധികൃതര്‍ പുനരന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ നിലരപാട് വ്യക്തമാക്കണമെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാരും മരുന്നു കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണ് കോഡുഭാഷ പോലുള്ള എഴുത്തിന് കാരണമെന്നും ജനറിക്ക് നെയിം എഴുതുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications