കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണുവിന്റെ അമ്മയ്ക്ക് വയറ്റില്‍ പോലീസിന്റെ ചവിട്ടേറ്റിട്ടുണ്ട്...!! പിണറായി പറഞ്ഞത് പച്ചക്കള്ളം..!

Google Oneindia Malayalam News

തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നിലെ സമരത്തിനിടെ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് മര്‍ദ്ദിച്ചുവെന്നത് പിണറായി വിജയനും സിപിഎമ്മും പോലീസും തള്ളിക്കളഞ്ഞിരുന്നു. മഹിജയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ല എന്ന പോലീസ് വാദം അതേപടി പലതവണ മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വയറില്‍ ക്ഷതമുണ്ട്

വയറില്‍ ക്ഷതമുണ്ട്

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ വയറില്‍ ക്ഷതമേറ്റിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മഹിജയിപ്പോള്‍.

മഹിജയുടെ ആരോപണം ശരി

മഹിജയുടെ ആരോപണം ശരി

തന്റെ വയറ്റില്‍ പോലീസ് ചവിട്ടിയെന്ന് മഹിജ ആരോപണം ഉന്നയിച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മാവനും മഹിജയുടെ സഹോദരനുമായ ശ്രീജിത്തും ഈ ആരോപണം ഉന്നയിക്കുകയുണ്ടായി. മഹിജയെ പോലീസ് കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ചുവെന്നും ശ്രീജിത്ത് ആരോപിച്ചു.

വാദങ്ങള്‍ തള്ളി സര്‍ക്കാര്‍

വാദങ്ങള്‍ തള്ളി സര്‍ക്കാര്‍

മഹിജയ്ക്ക് വയറ്റില്‍ ചവുട്ടേറ്റ് ഉണ്ടായ പാടുകള്‍ താന്‍ സാരി മാറ്റി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കാണിച്ചിരുന്നുവെന്നും മഹിജ പറയുകയുണ്ടായി. എന്നാല്‍ ഈ വാദങ്ങളെ ഒന്നാകെ തള്ളിക്കളയുകയാണ് സര്‍്ക്കാരും സിപിഎമ്മും ചെയ്തത്.

പരുക്ക് ഗുരുതരമല്ല

പരുക്ക് ഗുരുതരമല്ല

മഹിജയുടെ വയറിനേറ്റ പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആരോഗ്യത്തിനോ ജീവനോ കാര്യമായി ബാധിക്കുന്ന പരുക്കല്ല. അതേസമയം പരുക്ക് ഭേദമാകാന്‍ പത്ത് ദിവസം വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ആശുപത്രിയില്‍ നിരാഹാരം

ആശുപത്രിയില്‍ നിരാഹാരം

മഹിജയ്ക്ക് പത്ത് ദിവസത്തെ വിശ്രമവും ചികിത്സയും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ജിഷ്ണു കേസിലെ പ്രതികളെ അറസ്‌ററ് ചെയ്യുന്നത് വരെ നിരാഹാരം എന്ന തീരുമാനവുമായി മുന്നോട്ട് പോവുകയാണ് ജിഷ്ണുവിന്റെ കുടുംബം. മഹിജ ആശുപത്രിയില്‍ നിരാഹാരം കിടക്കുകയാണ്.

പോലീസിനെ ന്യായീകരിച്ച് പിണറായി

പോലീസിനെ ന്യായീകരിച്ച് പിണറായി

ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന പോലീസ് അതിക്രമത്തില്‍ കൃത്യമായ പോലീസ് പക്ഷമാണ് സര്‍്ക്കാരും സിപിഎമ്മും സ്വീകരിച്ചത്. മഹിജയെ പോലീസ് വലിച്ചിഴച്ചിട്ടില്ലെന്നും റോഡില്‍ നിന്ന് എഴുന്നേല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടത്.

ന്യായീകരണത്തിന് പരസ്യവും

ന്യായീകരണത്തിന് പരസ്യവും

ഇക്കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ജിഷ്മുവിന്റെ കുടുംബത്തിന്റെ വാക്കുകളേക്കാള്‍ വിശ്വസിച്ചത് പോലീസിനെ ആയിരുന്നു. മാത്രമല്ല സര്‍ക്കാര്‍ പോലീസിനെ ന്യായീകരിച്ച് പിആര്‍ഡി മുഖേനെ പത്രപ്പരസ്യവും നല്‍കി. ഇതിനെയൊക്കെ തള്ളിക്കളയുന്നതാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. .

കുടുംബത്തെ കരുവാക്കുന്നു

കുടുംബത്തെ കരുവാക്കുന്നു

ജിഷ്ണുവിന്റെ കുടംുബത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചിലര്‍ കരുവാക്കുകയാണെന്നാണ് സര്‍ക്കാര്‍ നിലപാട്. സമരത്തിന് പിന്നില്‍ കോണ്‍ഗ്രസ്സും ബിജെപിയും ആണെന്നും സര്‍്ക്കാരും സിപഎമ്മും ആരോപിച്ചു. സമരത്തില്‍ നുഴഞ്ഞ് കയറിയവരാണ് പ്രശ്‌നമുണ്ടാക്കിയത്.

നടപടി സ്വാഭാവികമേ്രത

നടപടി സ്വാഭാവികമേ്രത

പാര്‍ട്ടി നേതാക്കളും പോലീസിനേയും സര്‍ക്കാരിനേയും ന്യായീകരിച്ച രംഗത്തെത്തി. പോലീസ് നടപടി സ്വാഭാവികമാണെന്നായിരുന്നു എഎന്‍ ഷംസീര്‍ എംഎല്‍എയുടെ പ്രതികരണം. ഡിജിപി ഓഫീസിന് മുന്നില്‍ സമരം പാടില്ലെന്നും നേതാക്കള്‍ പറയുകയുണ്ടായി.

സമരം ചെയ്താല്‍ അറസ്റ്റും ചെയ്യും

സമരം ചെയ്താല്‍ അറസ്റ്റും ചെയ്യും

ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ആവശ്യമുള്ളതായിരുന്നില്ലെന്ന് മന്ത്രി കെകെ ശൈലജ പ്രതികരിച്ചു. അതേസമയം മഹിജയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു എംഎം മണിയുടെ പ്രതികരണം. ഇനിയും സമരം നടത്തിയാല്‍ ഇനിയും അറസ്റ്റ് ചെയ്യുമെന്നും എംഎം മണി പറഞ്ഞു.

English summary
Medical College doctor's report proves that Mahija has got injuries on stomach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X