കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് പത്ത്മാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയില്‍ വണ്ട് : നാലു വയസ്സുകാരിയുടെ തൊണ്ടയില്‍ നാണയം

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ പത്ത്മാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ വണ്ടിനേയും നാലു വയസ്സുകാരിയുടെ തൊണ്ടയില്‍ നാണയവും ഡോക്ടര്‍മാര്‍ പുറത്തെടുത്ത് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചു.
മലപ്പുറം ജില്ലയിലെ ഏലാട് സ്വദേശികളുടെ 10 മാസം പ്രായം മാത്രമായ ആണ്‍കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ തെങ്ങുതുരപ്പന്‍ വണ്ടിനെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ഹേമ ശശിധരന്‍, അനസ്‌തേഷ്യാളജിസ്റ്റ് ഡോ. ശശിധരന്‍ എന്നിവരുടെ നേതൃത്വ ത്തിലാണ് പുറെത്തടുത്തത്.

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി വണ്ടിനെ പെറുക്കിയെടുത്തു വായിലിട്ടതാകാം കാരണമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടുകൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ എന്റോസ്‌കോപി പരിശോധനയിലാണ് തൊണ്ടയില്‍ ശ്വാസനാളത്തിനു മുകളിലായി വണ്ടിരിക്കുന്നത് ഡോക്ടര്‍ കണ്ടെത്തിയതും, പിന്നീട് നീക്കം ചെയ്തതും.

baby11

നാലു വയസ്സുകാരിയുടെ തൊണ്ടയില്‍ കുടുങ്ങിയ നാണയം പുറത്തെടുത്തു


പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശികളുടെ നാലു വയസ്സ് മാത്രമായ പെണ്‍കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ അഞ്ചു രൂപ നാണയം പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്‍ഡ്രോളജി വിഭാഗം മേധാവി ഡോ.രമാകൃഷ്ണകുമാര്‍ എന്റോസ്‌കോപിന്റെ സഹായേത്താടെ പുറെത്തടുത്തു. രണ്ട് ദിവസേത്താളം പനിയും, ശ്വാസതടസ്സവും മൂലം കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജിസ്റ്റായ ഡോ. ജയചന്ദ്രന്റെ പരിശോധനക്ക് വിധേയമായ കുട്ടിയെ തുടര്‍ന്നുള്ള എക്‌സറെ പരിശോധനയിലാണ് നാണയം തൊണ്ടയില്‍ കുടുങ്ങിയത് കണ്ടെത്തിയത്.

English summary
Doctors saves 10 month old baby and 4 year old girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X