കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചക്ക് തയ്യാറാവാതെ മമത, സമരത്തിന് പിന്തുണയുമായി ദേശ വ്യാപകപണിമുടക്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: ഡോക്ടര്‍മാരുടെ സമരം അഞ്ചാംദിവസത്തിലേക്ക് കടന്നിട്ടും സമരക്കാരോട് സംസാരിക്കാന്‍ തയ്യാറാവാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം എസ്എസ്കെഎം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ മമത ബാനര്‍ജി നാല് മണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ സമരം നിര്‍ത്തിവെച്ച് ജോലിക്ക് കയറണമെന്നും അല്ലാത്ത പക്ഷം ഹോസ്റ്റലുകള്‍ ഒഴിയേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡോക്ടര്‍മാരല്ല പുറത്തുനിന്ന് വന്നവരാണ് യാഥര്‍ത്ഥത്തില്‍ പ്രശ്നമുണ്ടാക്കുന്നതെന്നും മമത ആരോപിച്ചു.

mamatha

അതേസമയം, പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്ക് നടത്തുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ അണിചേര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. ദില്ലി എയിംസിലെ റസിഡന്‍റ് ഡോക്ടര്‍മാരും പണിമുടക്ക് സമരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പശ്ചിമബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. രോഗി മരിച്ചതിന് പിന്നാലെയായിരുന്നു ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുക, സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറുപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്.

<strong>ബംഗാളിൽ ഡോക്ടർമാരുടെ സമരം ആളിക്കത്തുന്നു; കേരളത്തിലും പ്രതിഷേധം</strong>ബംഗാളിൽ ഡോക്ടർമാരുടെ സമരം ആളിക്കത്തുന്നു; കേരളത്തിലും പ്രതിഷേധം

English summary
doctors strike in west bengal; cm mamata banerjee refused to talk to the protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X