കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകര താലൂക്കില്‍ ഡോക്ടർമാരുടെ പണിമുടക്ക് പൂര്‍ണ്ണം

  • By Sreejith Kk
Google Oneindia Malayalam News

വടകര:രോഗിയുടെ ബന്ധുക്കൾ അക്രമാസക്തരായതിൽ പ്രതിഷേധ ശക്തമായി വടകര താലൂക്കില്‍ ഡോക്ടർമാരുടെ സമരംപൂർണം. എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂരിൽ ഡോക്റ്ററുടെ വീടും ക്ലിനിക്കും അക്രമിച്ച പ്രതികൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ ഡോക്റ്റർമാർ നടത്തിയ പണിമുടക്ക് പൂര്‍ണ്ണം.

ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി! മരിച്ചത് പാലക്കാട് സ്വദേശികൾ...ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി! മരിച്ചത് പാലക്കാട് സ്വദേശികൾ...

അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സർക്കാർ ആശുപത്രികളിലെ ഡോക്റ്റർമാർ കെജിഎംഒ യുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ സേവനത്തിൽ നിന്നും വിട്ടു നിന്നു ക്ളിനിക്കുകളിലടക്കം സ്വകാര്യ പ്രാക്ടീസ് നടന്നില്ല. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിന് തയ്യാറെടുക്കുമെന്ന് ഐ.എം.എ യും,കെജിഎംഒ യുടെയും ഭാരവാഹികള്‍ അറിയിച്ചു. ജില്ല ഗവ. ആശുപത്രി പരിസരത്ത് വിശദീകരണ യോഗം നടത്തി.

 kozhikodehospital

ഡോക്ടർമാരുടെ സമരത്തെ തുടർന്ന് തിരക്കൊഴിഞ്ഞ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രി

കണ്ണൂര്‍ ജില്ലാ റിട്ടയേഡ് മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ശോഭനാദേവിയുടെ വീടിനും ക്ലിനിക്കിനും നേരെയാണ് ആക്രമണമുണ്ടായത്. ജനുവരി 20ന് രാത്രി വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ അയല്‍വാസിയുള്‍പ്പെടെയുള്ള രണ്ട് പേരോട് അല്‍പം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനും അക്രമത്തിനും കാരണമെന്ന് സംശയിക്കുതായി ഡോ. വി ശോഭനാദേവി പറഞ്ഞു.ഇതിൽ പ്രതിഷേധിച്ചായിരുന്നു പമിമുടക്ക്

12400 കോടിയുടെ ആസ്തിയുണ്ട്, വായ്പയെടുത്ത 6000 കോടിയും പലിശയും തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ12400 കോടിയുടെ ആസ്തിയുണ്ട്, വായ്പയെടുത്ത 6000 കോടിയും പലിശയും തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ

ഷുഹൈബ് വധക്കേസ് പ്രതി ആകാശിന് ജയിലില്‍ വിഐപി പരിഗണ.. പ്രതികരിക്കാന്‍ പേടിച്ച് ജയില്‍ അധികൃതര്‍ഷുഹൈബ് വധക്കേസ് പ്രതി ആകാശിന് ജയിലില്‍ വിഐപി പരിഗണ.. പ്രതികരിക്കാന്‍ പേടിച്ച് ജയില്‍ അധികൃതര്‍

English summary
doctors strike is complete in vadakara taluk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X