കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപക പരിശീലനം: ക്ലാസെടുക്കാന്‍ ഡോക്ടര്‍മാര്‍, ലക്ഷ്യം കുട്ടികളുടെ മാനസിക ആരോഗ്യം!!

  • By Sreejith Kk
Google Oneindia Malayalam News

വടകര: അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ ഡോക്ടര്‍മാരും. അവധിക്കാല അധ്യാപക പരിശീലനത്തില്‍ 'കുട്ടികളിലെ പഠന പിന്നോക്കാവസ്ഥ തിരിച്ചറിയലും പരിഹാര ബോധനവും' എന്ന വിഷയത്തില്‍ ക്ലാസെടുക്കാനാണ് ശിശുരോഗ വിദഗ്ദര്‍ എത്തിയത്. മുഴുവന്‍ കുട്ടികളെയും മികവുള്ളവരാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍, പല കാരണങ്ങള്‍ കൊണ്ടും പ്രയാസങ്ങള്‍ നേരിടുന്ന കുട്ടികളെ കൂടെ പരിഗണിക്കേണ്ടതുണ്ട്.

ആധുനിക വൈദ്യശാസ്ത്രം ഈ രംഗത്ത് ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും നേരത്തെ ഇത് തിരിച്ചറിയാന്‍ അധ്യാപകര്‍ക്കാണ് കഴിയുക എന്നതിനാലാണ് ഇന്ത്യന്‍ അക്കാദമി ഓഫ് പിഡിയാട്രിക്‌സ് കേരളത്തിലെ മുഴുവന്‍ പ്രൈമറി അധ്യാപകര്‍ക്കും പരിശീലനം നല്‍കാനുള്ള മൊഡ്യൂള്‍ തയാറാക്കിയത്. വടകര ബിആര്‍സിയിലെ അധ്യാപക പരിശീലന വേദിയില്‍ വടകരയിലെ ശിശുരോഗ വിദഗ്ദരായ ഡോ. പിസി ഹരിദാസ്, ഡോ. പ്രേംരാജും ക്ലാസെടുത്തു.

dr-pcharidas

പ്രയാസങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് പ്രവര്‍ത്തനങ്ങളില്‍ അനുരൂപീകരണം നടത്തുന്നതിനു വേണ്ടി, ഐഇഡിസി റിസോര്‍സ് അധ്യാപകര്‍ നല്‍കുന്ന പരിശീലനവും അധ്യാപകര്‍ക്ക് ലഭിക്കുന്നുണ്ട്. ശാസ്ത്രീയമായ പരിശീലനം ലഭിക്കുന്നതിലൂടെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മികവുറ്റവരാക്കുകയെന്ന ലക്ഷ്യത്തിലെത്താന്‍ വേണ്ടിയുള്ള 'വിഷന്‍ 100 'സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകര്‍.

English summary
Doctors to train teachers in vacation classes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X