ആധാരം അടിമുടി മാറ്റി വ്യാജ ഒപ്പിട്ട് ഒറിജിനലിനെ വെല്ലുന്ന വ്യാജൻ നിർമ്മിച്ചു:ആധാരം എഴുത്തുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ആധാരം അടിമുടി മാറ്റി വ്യാജ ഒപ്പുകളിട്ട് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റ് നിർമ്മിക്കുന്ന ആധാരം എഴുത്തുകാരൻ അറസ്റ്റിൽ.ആനാട് നെല്ലിക്കുന്ന് ഉത്രം വീട്ടിൽ ശ്രീകാന്ത് (39)ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായടത്. ആധാരത്തിന്റെ പേജുകൾ മാറ്റി സാക്ഷികളുടെതുൾപ്പെടെ വ്യാജ ഒപ്പുകൾ രേഖപ്പെടുത്തിയാണ് ഇയാൾ ആധാരം നിർമ്മിക്കുന്നത്.
വസ്തുകൈമാറ്റ രജിസ്ട്രേഷനുശേഷം സബ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു ആധാരത്തിൽ കൃത്രിമം കാട്ടിയത്. കൈമാറ്റം രജിസ്റ്റർ ചെയ്ത സമയത്ത് ആധാരം തയാറാക്കിയ ലൈസൻസിയും എഴുതിയ ലൈസൻസിയും ഇക്കാര്യം രേഖപ്പെടുത്തി ഒപ്പിട്ടിട്ടുണ്ട്. എന്നാൽ ആധാരം തിരികെ കിട്ടിയപ്പോൾ ഭൂമിവാങ്ങിയ ആൾ ആധാരം സ്വയം തയാറാക്കിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒപ്പും വ്യാജമാണന്ന് കണ്ടത്തി.

ആധാരത്തിൽ ഒപ്പുകൾ വ്യാജമാണന്നും രജിസ്ട്രേഷന് ശേഷം പ്രമാണത്തിന്റെ പേജുകൾ താൻ അറിയാതെ മാറ്റിയതായും കാട്ടി വസ്തുവാങ്ങിയ നെയ്യാറ്റിൻകര സ്വദേശി വിദ്യാധരൻ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഉൾപ്പെടയുള്ളവർക്ക് പരാതി നൽകി. എന്നാൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും നീതി ലഭിക്കാത്തതിനെ തുടർന്ന് വിജിലൻസിന് പരാതി നൽകി. ഹൈക്കോടതിയിൽ കേസും ഫയൽ ചെയ്തു. സംഭവത്തിൽ നെടുമങ്ങാട് സബ് രജിസ്ട്രാർ കാർത്തികേയൻ, ആധാരം എഴുത്തു ലൈസൻസികളായ താജുദീൻ, വിജയചന്ദ്രൻ എന്നിവരുൾപ്പെടെ നാലുപേരെയും പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications