കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ കളിയിൽ കോൺഗ്രസ് റോൾ എന്താകും?;കേരളം കാതോർത്തിരിക്കുന്ന ചോദ്യം'; കോൺഗ്രസിനെ കുരുക്കി ഐസക്

Google Oneindia Malayalam News

തിരുവന്തപുരം; കേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോയെന്ന് ധനമന്ത്രി തോമസ് ഐസക്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പഞ്ചായത്തുകളിൽ ചിലതിൽ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വത്തിനോട് ചോദ്യമുയർത്തി ഐസക് രംഗത്തെത്തിയത്. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഉത്തരം കിട്ടണം

ഉത്തരം കിട്ടണം

കേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോ? തിരഞ്ഞെടുപ്പു ഫലത്തിന്റെ തുടർച്ചയായി കേരളം കാതോർക്കുന്നത് ഈ ചോദ്യത്തിന് ഉത്തരം കിട്ടാനാണ്.

ആ കളിയിൽ കോൺഗ്രസിന്റെ റോൾ എന്താകും

ആ കളിയിൽ കോൺഗ്രസിന്റെ റോൾ എന്താകും

യഥാർത്ഥത്തിൽ ബിജെപിയ്ക്ക് നാലു പഞ്ചായത്തുകളിൽ മാത്രമാണ് തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മറ്റു പഞ്ചായത്തുകളിൽ അവർക്ക് കേവല ഭൂരിപക്ഷമില്ല.
അത്തരം പഞ്ചായത്തുകളിൽ എങ്ങനെയാവും അവർ ഭൂരിപക്ഷം തരപ്പെടുത്തുക? ആ കളിയിൽ എന്തായിരിക്കും കോൺഗ്രസിന്റെ റോൾ?

യുഡിഎഫ് നിലപാട്

യുഡിഎഫ് നിലപാട്

ഉദാഹരണത്തിന് ആലപ്പുഴ ജില്ലയിലെ കോടന്തുരുത്ത്, തിരുവനൻവണ്ടൂർ പഞ്ചായത്തുകളെടുക്കാം. രണ്ടിടത്തും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. പക്ഷേ, ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ല.
കോടന്തുരുത്തിൽ ബിജെപിയ്ക്ക് 7 സീറ്റും യുഡിഎഫിന് 5 സീറ്റും എൽഡിഎഫിന് 3 സീറ്റുമുണ്ട്. തിരുവൻവണ്ടൂരിൽ ബിജെപിയ്ക്ക് 5 സീറ്റും യുഡിഎഫിന് 3 സീറ്റും എൽഡിഎഫിന് 2 സീറ്റുമുണ്ട്. മൂന്നു സ്വതന്ത്രരും. ഇവിടെയൊക്കെ എന്തായിരിക്കും യുഡിഎഫിന്റെ നിലപാട്?

ചെന്നിത്തലയുടെ ജില്ല

ചെന്നിത്തലയുടെ ജില്ല

പ്രതിപക്ഷ നേതാവിന്റെ ജില്ലയാണല്ലോ ആലപ്പുഴ? ഈ പഞ്ചായത്തുകളിൽ എന്തു സമീപനമാണ് കോൺഗ്രസ് സ്വീകരിക്കാൻ പോകുന്നത് എന്ന് തുറന്നു പ്രഖ്യാപിക്കാമോ?
പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട്ടെ കരുവാറ്റ, ചെറുതന, കാർത്തികപ്പള്ളി പഞ്ചായത്തുകളിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല.
കരുവാറ്റയിൽ 7 എൽഡിഎഫ്, 6 യുഡിഎഫ്, 2 ബിജെപി എന്നാണ് കക്ഷിനില. ചെറുതനയിൽ 5 എൽഡിഎഫ്, 5 യുഡിഎഫ്, 3 ബിജെപി. കാർത്തികപ്പള്ളിയിൽ 5 എൽഡിഎഫ്, 4 ബിജെപി, 3 യുഡിഎഫ്, ഒരു സ്വതന്ത്രൻ.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam
ബിജെപിയും കോൺഗ്രസും

ബിജെപിയും കോൺഗ്രസും

ഇതുവരെയുള്ള രീതിവെച്ച് തിരുവൻവണ്ടൂരിലും കോടന്തുരുത്തിലും ബിജെപിയെ കോൺഗ്രസ് സഹായിക്കുകയും പകരം കരുവാറ്റയിലും ചെറുതനയിലും കാർത്തികപ്പള്ളിയിലും തിരിച്ചു സഹായം സ്വീകരിക്കുകയും ചെയ്യുന്ന കാഴ്ച തന്നെയാവും നാം കാണാൻ പോവുക.
അങ്ങനെയുണ്ടാവില്ല എന്ന് കേരളത്തിന് ഉറപ്പു നൽകാൻ കെപിസിസി പ്രസിഡന്റിനോ പ്രതിപക്ഷ നേതാവിനോ കഴിയുമോ?

മന്ത്രി എസി മൊയ്തീന്റെ ബൂത്തിൽ ആദ്യ വോട്ട് ഏഴു മണിക്കു ശേഷം, വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തൽമന്ത്രി എസി മൊയ്തീന്റെ ബൂത്തിൽ ആദ്യ വോട്ട് ഏഴു മണിക്കു ശേഷം, വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തൽ

 '1200 ൽ നിന്ന് 1600 ലേക്ക് എൻഡിഎ വളർന്നു; നഷ്ടം എൽഡിഎഫിന്..മോദിയുടെ പദ്ധതികൾ കേരളം മറച്ച് വെച്ചുവെന്ന് കുമ്മനം '1200 ൽ നിന്ന് 1600 ലേക്ക് എൻഡിഎ വളർന്നു; നഷ്ടം എൽഡിഎഫിന്..മോദിയുടെ പദ്ധതികൾ കേരളം മറച്ച് വെച്ചുവെന്ന് കുമ്മനം

ബ്രിട്ടീഷുകാരേക്കാൾ തരംതാഴരുത്; കാർഷിക നിയമങ്ങളുടെ പകർപ്പ് കീറിയെറിഞ്ഞ് അരവിന്ദ് കെജരിവാൾബ്രിട്ടീഷുകാരേക്കാൾ തരംതാഴരുത്; കാർഷിക നിയമങ്ങളുടെ പകർപ്പ് കീറിയെറിഞ്ഞ് അരവിന്ദ് കെജരിവാൾ

എൽഡിഎഫ് ജയിച്ചത് പ്രതിപക്ഷത്തെ കൊള്ളാത്തത് കൊണ്ടെന്ന് അരുൺ ഗോപി, പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന് റോഷൻഎൽഡിഎഫ് ജയിച്ചത് പ്രതിപക്ഷത്തെ കൊള്ളാത്തത് കൊണ്ടെന്ന് അരുൺ ഗോപി, പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന് റോഷൻ

English summary
does congress have the guts to say they wont support bjp in panchayaths; thomas isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X