Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതിക്കുള്ളത് നാല് ചോദ്യങ്ങള്‍...ഒന്ന് സാമൂഹിക ആഘാത പഠനത്തിന് അനുമതിയുണ്ടോ?

എറണാകുളം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പദ്ധതിയുടെ ഭാഗമായി നടത്തുന്ന സാമൂഹിക ആഘാത പഠനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയുണ്ടോ എന്നതാണ് ഹൈക്കോടതിയുടെ ആദ്യത്തെ ചോദ്യം. ജനങ്ങളുടെ ഭൂമിയില്‍ കല്ലുകള്‍ സ്ഥാപിച്ചാല്‍ അവര്‍ക്ക് ബാങ്ക് ലോണുകള്‍ ലഭിക്കുമോയെന്നും ഹൈക്കോടതി ചോദിച്ചു. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ സര്‍വെ നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു കെ റെയിലിന്റെ മറുപടി.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ?, സര്‍വ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സര്‍വ്വേസ് ആന്റ് ബൗണ്ടറീസ് ആക്ടില്‍ വ്യക്തമാക്കിയ അളവിലുള്ളതാണോ?, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നുണ്ടോ? കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയിലെ കല്ലിടലിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

1

സാമൂഹിക ആഘാത പഠനത്തിന്റെ പേരില്‍ ജനത്തെ ഭയപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു. സര്‍വ്വേ നടത്തുന്നത് ആരെയും ഭയപ്പെടുത്തിയല്ലെന്നും സര്‍വ്വേ നടത്തുന്നവരുടെ സംരക്ഷണത്തിനാണ് കല്ലിടലില്‍ പൊലീസ് എത്തിയതെന്നും കെ റെയില്‍ അധികൃതര്‍ വിശദീകരിച്ചു. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ ആക്രമിച്ചെന്നും ഉപകരണങ്ങള്‍ കേട് വരുത്തിയെന്നും കെ റെയില്‍ അധികൃതര്‍ പറഞ്ഞു. വേനലവധിയ്ക്ക് ശേഷമാകും ഹൈക്കോടതി വീണ്ടും ഹര്‍ജി പരിഗണിക്കുക.

2

അതേ സമയം കെ റെയിലില്‍ കല്ലിട്ട കുടുംബങ്ങള്‍ക്ക് ബാങ്ക് ലോണ്‍ നിഷേധിക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. അങ്കമാലിയില്‍ കെ റെയില്‍ പദ്ധതിക്കായി കുറ്റിയിട്ട പ്രദേശങ്ങളിലെ നാട്ടുകാര്‍ക്ക് ബാങ്കുകള്‍ ലോണ്‍ നിഷേധിക്കുന്നതായി പരാതി ഉയരുന്നത്. ഇത്തരം കുടുംബങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ അനുമതി പത്രമുണ്ടെങ്കില്‍ മാത്രമേ ലോണ്‍ നല്‍കുവെന്നാണ് ബാങ്കുകാരുടെ നിലപാട്. ഇതോടെ നൂറുകണക്കിന് കുടുബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. അതേ സമയം അനുമതി പത്രം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലെന്നാണ് റവന്യുവകുപ്പിന്റെ വിശദീകരണം.

3

സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ പദ്ധതിക്കായി ഭൂമിയില്‍ കല്ലിട്ടതിന്റെ പേരില്‍ സഹകരണ സംഘങ്ങള്‍ വായ്പ നിഷേധിക്കാന്‍ പാടില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞിരുന്നു. ഈ ആളുകള്‍ക്ക് വായ്പ നല്‍കുന്നതിലൂടെ ബാങ്കുകള്‍ക്ക് നഷ്ടമുണ്ടാകില്ലെന്നും ഭൂമി ഏറ്റെടുത്താല്‍ ബാങ്കിന്റെ വായ്പകള്‍ കൂടി തീര്‍ത്ത ശേഷമാകും നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുകയെന്നും സഹകരണ മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഈ സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് വായ്പ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

4

സംസ്ഥാന സര്‍ക്കാര്‍ വികസനത്തിന്റെ പേരില്‍ ആരെയും തെരുവില്‍ ഇറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്. പദ്ധതിയുമായും സര്‍ക്കാരുമായി സഹകരിക്കുന്നവരെ ചേര്‍ത്തുപിടിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് വെറും വാക്ക് പറയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ കാണുന്ന അനുഭവം ഇത് വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്ഥലം വിട്ടുനല്‍കി വികസനപദ്ധതികളുമായി സഹകരിക്കുന്നവരെ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

5

നാടിന് ആവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷമെന്നും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Recommended Video

cmsvideo
    ദിലീപ് റേപ്പ് കൊട്ടേഷൻ കൊടുത്തിട്ടില്ല വെളിപ്പെടുത്തലുമായി ജിഷയുടെ അമ്മ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+