കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്ത്രം അലക്കാനും ജോലി ചെയ്യാനും ജയിലിലും നിസാമിന്‌ തൊഴിലാളികള്‍? ജയിലിലായാലും രാജാവ് തന്നെ?

ഇപ്പോള്‍ ജയില്‍ രേഖകളില്‍ നിഷാമിനു പത്താം ബ്ലോക്കിലെ സ്വീപ്പര്‍ ജോലിയാണ്. പക്ഷേ, ഇന്നുവരെ നിഷാം ആ ജോലി ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.

  • By Akshay
Google Oneindia Malayalam News

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രന്‍ ജയിലില്‍ കഴിയുന്ന പ്രതി നിസാമിന്‌ സുഖ ജീവിചതമെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് വര്‍ഷമായിട്ടും ഇതുവരെ ജയിലിലലെ ജോലിയൊന്നു ചെയ്തിച്ചില്ലെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഇപ്പോള്‍ ജയില്‍ രേഖകളില്‍ നിസാമിനു പത്താം ബ്ലോക്കിലെ സ്വീപ്പര്‍ ജോലിയാണ്. പക്ഷേ, ഇന്നുവരെ നിസാം ആ ജോലി ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.

ആദ്യം ജയില്‍ ആശുപത്രിയില്‍ നിന്ന് മരുന്ന് ബ്ലോക്കിലെത്തിക്കുന്ന ജെലി നല്‍കിയിരുന്നു. എന്നാല്‍ ജോലി ചെയ്യാത്തതോടെ അത് നിര്‍ത്തുകയായിരുന്നു. സ്വന്തം വസ്ത്രം അലക്കാന്‍ പോലും നിഷാം മെനക്കെടാറില്ല. പത്താം ബ്ലോക്കിലെ മറ്റ് രണ്ട് തടവുകാരാണ് നിസാമിന്റെ വസ്ത്രം അലക്കുന്നത്. മനോരമ ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

 ജോലി ചെയ്യില്ല

ജോലി ചെയ്യില്ല

നിഷാമിനു നിശ്ചയിച്ച സ്വീപ്പര്‍ ജോലി ചെയ്യുന്നതും പത്താം ബ്ലോക്കിലെ ഈ തടവുകാര്‍ തന്നെയാണ്.

 മാസം തോറും

മാസം തോറും

സഹായിക്കുന്നതിനുള്ള പ്രതിഫലം എല്ലാ മാസവും മണി ഓര്‍ഡറായി ഇവരുടെ പേരില്‍ ജയിലിലെത്തും.

 വഴിവിട്ട് സഹായിച്ചു

വഴിവിട്ട് സഹായിച്ചു

നിഷാമിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ ഇതുവരെ മൂന്ന് ഉദ്യോഗസ്ഥരെ പത്താം ബ്ലോക്കിന്റെ ചുമതലയില്‍ നിന്നും മാറ്റിയിട്ടുണ്ട്.

വാഗ്ദാനം

വാഗ്ദാനം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒരു ഉദ്യോഗസ്ഥനു നിഷാം പുത്തന്‍ കാര്‍ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ ആ ഉദ്യോഗസ്ഥര്‍ പ്രലേഭനങ്ങളില്‍ വഴങ്ങിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 വന്‍ ക്രമക്കേട്

വന്‍ ക്രമക്കേട്

ജിയിലുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടാണെന്ന് നേരത്തെയും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 സെക്യൂരിറ്റി ജീവനക്കാരന്റെ മരണം

സെക്യൂരിറ്റി ജീവനക്കാരന്റെ മരണം

ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വധിച്ച കേസിലാണ് മുഹമ്മദ് നിസാം ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

English summary
Does Nisham have people to help him in the jail?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X