'പിസി ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പോലീസിന്റെ കയ്യിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല': ഷോൺ ജോർജ്
കോട്ടയം: പി സി ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പോലീസിന് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലന്ന് മകൻ ഷോൺ ജോർജ്. എന്ത് പറഞ്ഞാലും കേസ് എടുക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ലൗ ജിഹാദ് ആരോപണത്തിൽ 400 അല്ല 4000 പേരുടെ കണക്ക് ഉണ്ടെന്നും ചോദിച്ചാൽ ബോധ്യപ്പെടുത്തേണ്ട ഇടത്ത് നൽകുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
' പി സി ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പോലീസിന്റെ കയ്യിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഇവിടെ ഏതെങ്കിലും രീതിയിൽ ഇത്തരം സംഘടനകൾക്ക് എതിരെ പ്രതികരിച്ചിൽ ഉടനെ കേസെടുക്കുന്ന നിലപാട് പോലീസ് തുടർന്നാൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടുക എന്നല്ലാതെ വേറെ മാർഗമില്ല. പക്ഷേ ഈ കണക്കുകൾ ബോധ്യപ്പെടുത്തേണ്ടവർ അതിന്റേതായ രീതിയിൽ ചോദിച്ചാൽ തീർച്ചയായും കണക്കുകൾ നൽകാനുണ്ട്. ' ഷോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിദ്വേഷ പരാമർശ കേസിൽ കോടതി ജാമ്യം നൽകിയതിന് പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി പി സി ജോർജ് രംഗത്തെത്തിയിരുന്നു. മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നാണ് പാലയിൽ നടന്ന കെ സി ബി സി യുടെ ലഹരി വിരുദ്ധ സെമിനാറിൽ പറഞ്ഞത്. ഇത് വലിയ വിമർശനങ്ങൾ ഉയർത്തി.
' മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെയാണ് ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെ ഒരു കൊച്ചുപോയി. വയസ്സ് 25. ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് പോയത്. തപ്പിക്കൊണ്ടിരിക്കുകയാണ്. ഞാൻ ചോദിക്കട്ടെ 25 വയസ്സുവരെ ആ പെൺകുട്ടിയുടെ അപ്പന് അടി കൊടുക്കണ്ടേ, എന്താ അതിനെ കെട്ടിച്ചുവിടാഞ്ഞേ. നമ്മൾ ചർച്ച ചെയ്യേണ്ട ഒരു പ്രശ്നമാണത്.
ഒരു 22 - 23 വയസാകുമ്പോൾ ആ കുഞ്ഞിനെ കെട്ടിച്ചുവിടണ്ടേ, ആ മര്യാദ കാണിക്കണ്ടേ. 25 വയസായിരുന്നപ്പോൾ എനിക്ക് തോന്നിയല്ലോ പെൺകുട്ടികളെ കാണുമ്പോൾ സന്തോഷം. അപ്പോൾ ഒരു പെൺകൊച്ചിന് ആണുങ്ങളെ കാണുമ്പോൾ സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗർബല്യമാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമിവ്വ. ഒരു 28 - 29 ആയാൽ വല്ല ശമ്പളവും കിട്ടുന്നതാണെങ്കിൽ കെട്ടിക്കില്ല. ആ ശമ്പളം അങ്ങ് ഊറ്റിയെടുക്കാമല്ലോ. അതാണ് പ്രശ്നം. ക്രിസ്ത്യാനികൾ നിർബന്ധമായും ഒരു 24 വയസ്സിനകം പെൺകുട്ടികളെ കല്യാണം കഴിപ്പക്കണം, പി സി ജോർജ് പറഞ്ഞു.












Click it and Unblock the Notifications