കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഫ്ബിക്കെതിരെയുള്ള ഇഡി അന്വേഷണത്തെ തടയില്ല; മുഖ്യമന്ത്രിയുടെ പരാതി തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍

Google Oneindia Malayalam News

ദില്ലി: കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്ത് തള്ളി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്‍ സുനില്‍ അറോറ. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താല്‍പര്യപ്രകാരമാണ് ഇഡി കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചത്. എന്നാല്‍ കേന്ദ്ര അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് സുനില്‍ അറോറ വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

kiifb

അന്വേഷണം മാര്‍ച്ച് മുതല്‍ നടക്കുന്നതാണ്. തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളില്‍ ഇടപെടാനാകില്ലെന്നും സുനില്‍ അറോറ വ്യക്തമാക്കി. അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മീഷന്‍ ഇടപെടണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. ബിജെപിയുടെ വിജയ യാത്രയില്‍ പങ്കെടുത്ത് ഫെബ്രുവരി 28-ന് നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവന അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

അതേസമയം, കിഫ്ബിക്കെതിരായ അന്വേഷണത്തില്‍ നേരത്തെ സിപിഎമ്മും രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമാക്കി ഇഡിയെ ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കിഫ്ബിക്കെതിരെ കേസ് എടുത്ത നടപടിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കിഫ്ബിക്കും എല്‍ഡിഎഫ് സര്‍ക്കാരിനും നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. അതിനുപിന്നാലെയാണ് ഇഡിയുടെ അനാവശ്യ നീക്കമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Does not prevent ED investigation against KIIFB; Election Commission rejects CM's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X