ആ അധ്യാപിക അറിയുന്നുണ്ടോ ഈ ശിഷ്യന്റെ ദുരിത ജീവിതം
തിരുവനന്തപുരം:കണ്ണില്‍ ഒരു കരട് പോയാല്‍ തന്നെ വേദന സഹിക്കാന്‍ സാധിക്കില്ല. ആ സ്ഥാനത്ത് ഒരു പേനയായാലോ. പേനകൊണ്ട് ഒരു കണ്ണിന്റെ കാഴ്ച പോയ തിരുവനന്തപുരം സ്വദേശി അല്‍ അമീന്റെ ജീവിതം ഇരുട്ടിലായിട്ട് വര്‍ഷങ്ങളേറെയായി. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അല്‍ അമീന്റെ ജീവിതം ഇരുട്ടിലാവുന്നത്.
വില്ലനായി വന്നത് സ്വന്തം ടീച്ചറും. ടീച്ചര്‍ പേനകൊണ്ട് എറിഞ്ഞതിനെ തുടര്‍ന്ന് അല്‍ അമീന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. 16 വര്‍ഷമായി ഈ വേദനയും സഹിച്ചാണ് അല്‍ അമീന്‍ കഴിയുന്നത്. മൂന്ന് ലക്ഷം രൂപ മുടക്കി ശസ്ത്രക്രിയയുള്‍പ്പെടെ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

2005ലാണ് അല്‍ അമീന്റെ ജീവിതത്തിലേക്ക് ദുരിതം കയറി വന്നത്. ഇന്നും ആ ദുരിതത്തിന്റെ ഓര്‍മയില്‍ നിന്ന് മുക്തമാകാന്‍ അദ്ദേഹത്തനും കുടുംബത്തിനും ഇതുവരെ സാധിച്ചിട്ടില്ല. കുടുംബത്തിന്റെ ഏക ആശ്രയമയിരുന്ന അല്‍ അമീനിന് കണ്ണിന് കാഴ്ചശക്തിയില്ലാത്തത് കാരണം ജോലിക്ക് പോലും പോകാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍. ജോലി ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും വേദന കാരണം ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഡ്രൈവിംഗ് ജോലിയിലേക്കോ മറ്റോ തിരിയാമെന്ന് വച്ചാല്‍ കാഴ്ചയില്ലാത്തത് കാരണം ലൈസന്‍സ് ലഭിക്കാത്തും അതിന് തടസമായി.
2005 ജനുവരി 18 എന്ന ദിവസത്തെ ഇപ്പോഴും മറക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. എന്നാല്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നാണ് അല്‍ അമീന്‍ പറയുന്നത്. സംഭവം കഴിഞ്ഞ് ഇത്രയും വര്‍ഷമായിട്ടും തന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരിയായ അധ്യാപിക ഇന്നും തന്നെ വിളിക്കുകയോ തന്നെ ഒന്ന് സന്ദര്‍ശിക്കാന്‍ വരികയോ ചെയ്യാത്തതില്‍ ദുഖമുണ്ട് അല്‍ അമീനിന്.
അധ്യാപിക മനപൂര്‍വം ചെയ്തതല്ല എന്ന് അറിയാം എങ്കില്‍ പോലും അല്‍പം ആശ്വാസവാക്ക് കേള്‍ക്കാന്‍ ഇന്നും താന്‍ ആഗ്രഹിക്കുന്നുവെന്നും അല്‍ അമീന്‍ പറയുന്നു. ഒരിക്കലെങ്കിലും കാണാന്‍ വന്നിരുന്നെങ്കില്‍ ക്ഷമിക്കുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. അല്‍ അമീന്റെ വീട്ടില്‍ നിന്നും ടീച്ചറുടെ വീട്ടിലേക്ക് അധികം ദൂരവുമില്ല. എന്നിട്ടും അധ്യാപിക വരാതിരുന്നത് സങ്കടകരമാണ്.
അന്ന് സക്ൂളില്‍ നിന്നും അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് അവര്‍ തിരിച്ച് ജോലിക്ക് കയറുകയായിരുന്നു. ടീച്ചറുടെ ബന്ധുക്കള്‍ പോലും ഇവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ആശ്വാസവാക്കുമായെത്തിയ സ്‌കൂളിലെ ടീച്ചര്‍മാര്‍ പോലും പിന്നീട് കൂറ് മാറുന്ന കാഴ്ചയാണ് കണ്ടത്. കോടതിയില്‍ ഇവര്‍ അധ്യാപികക്ക് അനുകൂലമായി മൊഴി നല്‍കുകയായിരുന്നു.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപികക്ക് ശിക്ഷ ലഭിച്ചെങ്കിലും. അല്‍ അമീന് ജീവിതത്തിന്റെ നീതി ഇതുവരെ ലഭിച്ചിട്ടില്ല. അറബി അധ്യാപികയായിരുന്ന ഷരീഫ ഷാജഹാനെ ഒരു വര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം പോക്‌സോ കോടതി വിധിച്ചത്. എന്നാല്‍ ഈ ശിക്ഷ കൊണ്ട് മാത്രം അല്‍ അമീന്റെ പ്രശ്‌നം അവസാനിക്കുന്നില്ല. കാഴ്ചയില്ലാത്തതിന്റെ പേരില്‍ അര്‍ഹതപ്പെട്ട പലതും നഷ്ടപ്പെട്ട ഈ യുവാവിന് ജീവിതോപാധി ഒരുക്കി നല്‍കുകയും ഈ അഭ്യര്‍ത്ഥന അംഗീകരിച്ചില്ലെങ്കില്‍ താന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
ജോലിക്കായി മുട്ടാത്ത വാതിലുകളില്ല. സര്‍ക്കാരിന് അപേക്ഷകള്‍ സമര്‍പ്പിക്കുയും ചെയ്തു. എന്നിട്ടും ആ വാതിലുകളൊക്കെയും ഇപ്പോഴും അല്‍ അമീനിന്റെ മുന്നില്‍ അടഞ്ഞ് തന്നെ കിടക്കുകയാണ്. മീന്‍ വ്യാപാരിയായ പിതാവിന്റെ വരുമാനം കൊണ്ട് മാത്രമാണ് ഇവര്‍ ജീവിക്കുന്നത്. സഹോദരന്‍ വിദ്യാര്‍ത്ഥിയാണ്. സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം തന്റെ മകന് ജോലി നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.












Click it and Unblock the Notifications