കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോർന്നത് ബജറ്റ് തന്നെയോ...? ആ രേഖകൾ എന്ത്!!! എല്ലാം വ്യക്തമാക്കി തരാം...

വാര്‍ത്തകളും കണക്കുകളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ ഹൈലറ്റ്‌സ് ദൃശ്യമാധ്യമങ്ങല്‍ക്ക് ഉപകാരപ്രദമായി.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റ് രേഖകള്‍ ചോര്‍ന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ചില രേഖകള്‍ പ്രതിപക്ഷ നേതാവ് സഭയില്‍ ഉയര്‍ത്തി കാണിയ്ക്കുകയും ചെയ്തു. ബജറ്റ് അവതരണത്തിന് മുമ്പ് ധനമന്ത്രി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. എന്നാല്‍ ശരിയ്ക്കും ബജറ്റ് രേഖകള്‍ തന്നെയാണോ ചോര്‍ന്നത് ?

പ്രധാനപ്പെട്ട രേഖകള്‍ ഒന്നും ചോര്‍ന്നിട്ടില്ല മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത കുറിപ്പാണ് പ്രതിപക്ഷം ആയുധമാക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്ക് പറയുന്നു.

അത് ബജറ്റ് ഹൈലറ്റ് മാത്രം

9.50ഓടെ ധനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാധ്യമങ്ങല്‍ക്ക് അയച്ച് കൊടുത്ത ബജറ്റ് ഹൈലറ്റ്‌സാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. ഇതില്‍ ചില പ്രധാന പദ്ധതികള്‍ക്ക് എത്ര രൂപ വിലയിരിത്തിയിരിക്കുന്നു എന്ന് വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങള്‍ക്ക് ഉപകാരമായി

വാര്‍ത്തകളും കണക്കുകളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ ഹൈലറ്റ്‌സ് ദൃശ്യമാധ്യമങ്ങല്‍ക്ക് ഉപകാരപ്രദമായി. പ്രസംഗം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഹൈലറ്റ്‌സിലെ എല്ലാ വിവരങ്ങളും ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

ശരിയായ വിവരങ്ങള്‍ നേരത്തെ കിട്ടിയതിനാല്‍ മന്ത്രിയുടെ പ്രസംഗം കേട്ട് ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്നതിലെ തെറ്റ് ഉണ്ടായില്ല. എന്നാല്‍ ഇതില്‍ പ്രധാനപ്പെട്ട നികുതി നിര്‍ദ്ദേശങ്ങള്‍ ഒന്നും പറഞ്ഞിരുന്നില്ല.

അംഗീകരിക്കാനാവില്ല

നിയമസഭയില്‍ അവതരിപ്പിച്ച് തീരുന്നതിന് മുമ്പ് ബജറ്റ് വിവരങ്ങള്‍ പുറത്ത് പോയത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ എംഎല്‍എ വി ടി ബല്‍റാമിന്റെ അഭിപ്രായം. ഫിനാന്‍ഷ്യല്‍ ബ്രീഫും നികുതി ഇളവുകളും മന്ത്രിയുടെ ഓഫീസ് തന്നെ പലര്‍ക്കുമായി ചോര്‍ത്തി നല്‍കുകയായിരുന്നെന്ന് ബല്‍റാം പറയുന്നു.

ഒരു അസാധാരണ സാഹചര്യമാണ് സംഭവിച്ചിരിക്കുന്നത്. ധനമന്ത്രിയെ സംബന്ധിച്ച് ഇത് സത്യപ്രതിജ്ഞയുടെ ഭാഗമായ'ഓത്ത് ഓഫ് സീക്രസിയുടെ' ലംഘനമാണെന്ന് വി ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

English summary
Does the Budget 2017 leaked, Truth behind opposition's allegation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X