'ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് പറയാൻ ഇനിയും യുഡിഎഫിന് ധൈര്യമുണ്ടോ', വെല്ലുവിളിച്ച് എംബി രാജേഷ്
സ്വന്തമായി തല ചായ്ക്കാന്‍ ഒരിടം സ്വപ്‌നം കാണുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് വീടൊരുക്കിയ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് ലൈഫ് മിഷന്‍. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഭവന നിര്‍മ്മാണ പദ്ധതിയാണ് ലൈഫ് മിഷന്‍ എന്നാണ് നീതി ആയോഗ് പ്രശംസിച്ചിരിക്കുന്നത്. അതേസമയം ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ പലപ്പോഴായി യുഡിഎഫും ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി നിര്‍ത്തലാക്കും എന്ന് നേരത്തെ കോണ്‍ഗ്രസ് പറഞ്ഞത് വിവാദമായിരുന്നു.
നീതി ആയോഗിന്റെ പ്രശംസയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനും ബിജെപിക്കുമെതിരെ രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി എംബി രാജേഷ്: '' ലൈഫ് ഭവന പദ്ധതിയാണ് രാജ്യത്തിന് മാതൃക -പറയുന്നത് നീതി ആയോഗാണ്. രാജ്യത്തിനാകെ മാതൃകയായ പദ്ധതിയായി, ബെസ്റ്റ് പ്രാക്ടീസ് ആയി ലൈഫിനെ തെരഞ്ഞെടുത്തത് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. കേരളത്തിനെതിരായ പ്രതികാര നടപടികൾ സ്വീകരിക്കുന്ന കേന്ദ്രസർക്കാരിന് പോലും അവഗണിക്കാനാവാത്ത മുന്നേറ്റമാണ് ലൈഫ് പദ്ധതിയിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തിയത്. നീതി ആയോഗ് പോലും മാതൃകയാക്കുന്ന ഈ പദ്ധതിയെ എതിർക്കുന്നത് കേരളത്തിലെ യുഡിഎഫും ബിജെപിയുമാണ് എന്നത് നാം മറന്നുകൂടാ.
ഈ ആഴ്ചയിൽ തന്നെയാണ് ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം ആറ് ലക്ഷം കടന്നത്. കൃത്യമായി പറഞ്ഞാൽ 600547 വീടുകള്‍ നിർമ്മിക്കാൻ ഗുണഭോക്താക്കളുമായി ലൈഫ് മിഷൻ കരാർ വെച്ച് ആദ്യഗഡു കൈമാറുകയും വീട് നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 476076 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. 124471 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്. അടുത്ത മാസത്തോടെ അഞ്ച് ലക്ഷം വീടുകളെന്ന ചരിത്രനേട്ടം നാം കൈവരിക്കും.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഭവന നിർമ്മാണത്തിന് കേരളം നല്‍കുന്നത്. ദുര്‍ഘട പ്രദേശങ്ങളില്‍ വസിക്കുന്ന പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 6 ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് 4 ലക്ഷം രൂപയുമാണ് നാം നല്‍കുന്നത്. ഇതിന്റെ പകുതി പോലും രാജ്യത്ത് എവിടെയും നൽകുന്നില്ല. ഇതുവരെ 19127.47 കോടി രൂപയാണ് കേരളം ലൈഫ് പദ്ധതിക്കായി ചെലവഴിച്ചത്. ഇതില്‍ വെറും 2301 കോടി രൂപയാണ് പി എം എ വൈ വഴി അനുവദിച്ച ചുരുക്കം വീടുകൾക്കായുള്ള കേന്ദ്ര വിഹിതമായി ലഭിച്ചത്. ശേഷിക്കുന്ന 16826.47 കോടി രൂപയും സംസ്ഥാന സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേർന്നാണ് സമാഹരിക്കുന്നത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അവരുടെ വിഹിതവും, വായ്പാ തിരിച്ചടവിന്റെ മുതലും കണ്ടെത്തുന്നത് സംസ്ഥാന സർക്കാർ നൽകുന്ന വികസന ഫണ്ടിൽ നിന്നാണ്. പലിശ പൂർണമായും വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇതിന് പുറമെ ഓരോ വീടിനും പ്രത്യേകം സംസ്ഥാന വിഹിതവും നൽകുന്നു. ആകെയുള്ളതിൽ വെറും 128236 വീടുകൾക്ക് മാത്രമാണ് കേന്ദ്രസർക്കാരിന്റെ ചില്ലിക്കാശെങ്കിലും ലഭിച്ചത്. 72000 രൂപ മാത്രം നൽകുന്ന കേന്ദ്രസർക്കാർ, ഈ വീടുകൾക്ക് മുമ്പിൽ ബോർഡ് തൂക്കണമെന്ന ഭീഷണിയാണ് മുഴക്കുന്നത്. ഇതിന് വഴങ്ങാതെയാണ് കേരളം മുന്നോട്ടുപോകുന്നത്.
ഈ ലൈഫ് മിഷൻ പിരിച്ചുവിടുമെന്നാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. ലൈഫിൽ നിർമ്മിച്ചത് വെറും നാല് ലക്ഷത്തി അറുപതിനായിരം വീടെന്ന് പരിഹസിച്ച പ്രതിപക്ഷമാണ് ചൂരൽമലയിൽ നൂറു വീട് പോലും കൊടുക്കാതെ ദുരിതബാധിതരെ പറ്റിക്കുന്നത്. പാവങ്ങളുടെ വീടുകൾ ഒരു രാത്രികൊണ്ട് ഇടിച്ചുനിരത്തുന്ന ബുൾഡോസർരാജിന്റെ പ്രയോക്താക്കളാണ് ബിജെപിയും കോൺഗ്രസും. ഈ കാര്യത്തിൽ ഇവർ ഒരേ തൂവൽപക്ഷികളാണ്.
അവർ വീടുകൾ തകർക്കുന്നു, ഇടതുപക്ഷം പാവങ്ങളുടെ വീടെന്ന സ്വപ്നം യഥാർത്ഥ്യമാക്കുന്നു. സ്വന്തം വീട് എന്ന അഭിമാനത്തിലേക്ക് അഞ്ച് ലക്ഷം കുടുംബങ്ങളെ കൈപിടിച്ചുയർത്തിയ ലൈഫ് മിഷനെയാണ് കഴിഞ്ഞ 9 വർഷമായി യുഡിഎഫും ബിജെപിയും സംയുക്തമായി വേട്ടയാടുന്നത്. ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് പറയാൻ ഇനിയും യുഡിഎഫിന് ധൈര്യമുണ്ടോ, ജനങ്ങൾ കേൾക്കട്ടെ''.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..!












Click it and Unblock the Notifications