കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയിക്ക് തുരങ്കം പണി അറിയാമോ? കേന്ദ്ര മന്ത്രി വി മുരളീധരനോട് മറുചോദ്യവുമായി എന്‍എസ് മാധവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയ്ക്ക് നല്‍കിയതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി മുരളീധരനോട് ചോദ്യങ്ങളുമായി എഴുത്തുകാരനും നിരൂപകനുമായ എന്‍എസ് മാധവന്‍ രംഗത്ത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് നെഹ്റു ട്രോഫിക്ക് നല്‍കിയതിനെ മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. വള്ളം കളി അറിയുന്നതുകൊണ്ടാണോ കായിക വിനോദത്തിന് നെഹ്‌റുവിന്റെ പേര് നല്‍കിയതെന്നായിരുന്നു മുരളീധരന്ഡ ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍, വാജ്‌പേയിക്ക് തുരങ്കം പണി അറിയാമോ എന്ന് എന്‍എസ് മാധവന്‍ ചോദിച്ചു.

ns madhavan

നെഹറുവിന് വള്ളം കളി അറിയുമോ എന്ന് ചോദിച്ചാല്‍ വാജേപേയിക്ക് തുരങ്കം പണി അറിയുമോ എന്ന് ചോദിക്കേണ്ടിവരുമെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കിയതിന്റെ പേരില്‍ സിപിഎം-കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് വി മുരളീധരന്റെ ന്യായീകരണം. എംഎസ് ഗോള്‍വാള്‍ക്കര്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ സുവോളജി പ്രൊഫസര്‍ ആയിരുന്നെന്നാണ് മുരളീധരന്‍ ഉന്നയിക്കുന്ന പ്രധാന വാദം.

അതേസമയം, കേന്ദ്രമന്ത്രി വി മുരളീധരന് ചുട്ടമറുപടിയുമായി നേരത്തെ കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശനും രംഗത്തെത്തിയിരുന്നു. നെഹ്റു വള്ളം തുഴഞ്ഞിട്ടാണോ നെഹ്റു ട്രോഫിക്ക് ആ പേര് നല്‍കിയത് '.. കേന്ദ്രമന്ത്രി വി.മുരളീധരന്‍. അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല, ഇത്തരം വര്‍ത്തമാനമെന്ന് വിഡി സതീശന്‍ പറഞ്ഞു.

നെഹ്‌റുവിനെ തൂക്കുന്ന ത്രാസിൽ ഗോൾവാൾക്കറിനെ കയറ്റിയിരുത്തണ്ട, മുരളീധരന് ചുട്ടമറുപടിയുമായി വിഡി സതീശൻനെഹ്‌റുവിനെ തൂക്കുന്ന ത്രാസിൽ ഗോൾവാൾക്കറിനെ കയറ്റിയിരുത്തണ്ട, മുരളീധരന് ചുട്ടമറുപടിയുമായി വിഡി സതീശൻ

English summary
Does Vajpayee know how to build a tunnel? NS Madhavan replies to Union Minister V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X