Get Updates
Get notified of breaking news, exclusive insights, and must-see stories!

നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന മധ്യവയസ്‌കന്റെ വീഡിയോ വൈറല്‍: കുടുങ്ങിയത് മലയാളി?

കൊച്ചി: മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി നിരവധി സമരങ്ങള്‍ നടക്കുന്നതിനിടയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. അതും കേരളത്തില്‍ തന്നെ, നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന മധ്യവയസ്‌കന്റെ വീഡിയോയാണ് വാട്‌സ് ആപ്പില്‍ വഴി പ്രചരിക്കുന്നത്.. നായയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്ന് വിവരം ലഭിച്ചുവെന്ന് മൃഗസംഘടനയായ ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് ഡയരക്ടര്‍ എന്‍ ജി സിംഹ അറിയിച്ചു.

വാട്‌സ് ആപ്പ് വഴി പ്രചരിച്ച വീഡിയോയില്‍ നിന്നാണ് ഈ വാര്‍ത്ത അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. യുവാവ് പെണ്‍നായയെ പീഡിപ്പിക്കുന്ന ദൃശ്യം വാട്‌സ് ആപ് വഴി പ്രചരിക്കുകയായിരുന്നു. പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നും മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമാക്കി വിചാരണ നടത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു.

dog

വീഡിയോയിലുള്ള ആളെ കണ്ടെത്താന്‍ അന്വേഷണ സംഘങ്ങളും മറ്റും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍ നാഷണല്‍ ഓഫ് ഇന്ത്യ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വീഡിയോയിലെ ശബ്ദം മലയാളിയുടേതാണോയെന്ന് സംശയമുണ്ട്.

ഇതേ തുടര്‍ന്ന് ഡിജിപി സെന്‍കുമാറിനും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ക്രൂരതയ്‌ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഭാവിയില്‍ ഇതുപോലുള്ള കുറ്റകൃത്യം കൂടിവരുമെന്ന് സംഘടനയുടെ മാനേജിംഗ് ഡയരക്ടര്‍ എന്‍ ജി ജയസംഹ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ 917674922044 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+