കതിരൂര്‍ മനോജിനെ വെട്ടിക്കൊന്ന സ്ഥലത്തെ വൈദ്യുതി പോസ്റ്റില്‍ പട്ടികളെ കെട്ടിത്തൂക്കി
കണ്ണൂര്‍: കതിരൂരില്‍ തെരുവ് നായ്ക്കളെ കൊന്ന് വൈദ്യുതി പോസ്റ്റില്‍ കെട്ടിത്തൂക്കി. കതിരൂര്‍ മനോജിനെ വെട്ടിക്കൊന്ന ഡയ്മണ്ട് മുക്കിലെ വൈദ്യുതി പോസ്റ്റിലാണ് നായ്ക്കളെ കെട്ടിത്തൂക്കിയിരിക്കുന്നത്. മനോജ് കൊല്ലപ്പെട്ടതിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്ന വേളയിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്.
മൂന്ന് തെരുവ് നായ്ക്കളെയാണ് വരിവരിയായി പോസ്റ്റില്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. പുലര്‍ച്ചെ ചര്‍മവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനായി മനോജിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന പ്രവര്‍ത്തകരാണ് ഇങ്ങനെയൊരു കാഴ്ച ആദ്യം കാണുന്നത്. തുടര്‍ന്ന് കതിരൂര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംവഭസ്ഥലത്ത് പോലീസെത്തി കെട്ടിത്തൂക്കിയ നായ്ക്കളെ അഴിച്ചു മാറ്റി. പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂരില്‍ അക്രമം ഉണ്ടായിരുന്നു. അക്രമത്തില്‍ സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റിട്ടുണ്ട്. കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നതിനിടയിലാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
2014 സെപ്തംബര്‍ ഒന്നിനാണ് ആര്.എസ്.എസ് നേതാവ് കതിരൂര്‍ സ്വദേശി എളന്തോടത്തില്‍ മനോജ് കൊല്ലപ്പെട്ടത്. ഡയ്മണ്ട് മുക്കിലാണ് മനോജിനെ വെട്ടിക്കൊന്നത്. കഴിഞ്ഞമാസം കണ്ണൂരില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊന്നിരുന്നു. നായ്ക്കളുടെ ശല്യം കാരണമായിരുന്നു കൂട്ടത്തോടെ കൊന്നൊടുക്കിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications