ഡോളർ കടത്ത് കേസ്: സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുമ്പിൽ
തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിയമസഭാ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുമ്പാകെ ഹാജരായി. ഡോളർ കടത്ത് കേസിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസറുടെ ഓഫീസിലാണ് ഹാജരായിട്ടുള്ളത്. രാവിലെ എട്ട് മണിയോടെ എറണാകുളം ഗസ്റ്റ്ഹൌസിലെത്തുകയും തുടർന്ന് ഓട്ടോയിൽ കസ്റ്റംസ് ഓഫീസിലേക്ക് എത്തുകയുമായിരുന്നു.
നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതിന് പിന്നാലെ വിശദാംശങ്ങൾ ചോദിച്ചറിയുന്നതിന് വേണ്ടിയാണ് അയ്യപ്പനോട് കസ്റ്റംസിന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടത്. നേരത്തെ രണ്ട് തവണ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയപ്പോഴും ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ട് അയ്യപ്പൻ ഹാജരായിരുന്നില്ല. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ഔദ്യോഗിക തിരക്കുകളുണ്ടെന്നും അതിനാൽ ചോദ്യം ചെയ്യലിൽ നിന്ന് താൽക്കാലികമായ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Recommended Video
അതേസമയം തന്നെ ഡോളർ കടത്ത്കേസിൽ അയ്യപ്പനോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നിയമപരിരക്ഷയുണ്ടെന്ന ഇദ്ദേഹത്തിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞ് കസ്റ്റംസ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. നിയമസഭാ ചട്ടം കുറ്റവാളികളെ രക്ഷിക്കാനുള്ളതല്ലെന്ന രൂക്ഷ വിമർശനങ്ങളും കസ്റ്റംസ് ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നിയമസഭാ സെക്രട്ടറിയുടെ കത്തിന് മറുപടിയും നൽകിയിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ഇന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ അയ്യപ്പൻ ഹാജരാകുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications