കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോളർ കടത്ത് കേസ്: സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുമ്പിൽ

Google Oneindia Malayalam News

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിയമസഭാ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുമ്പാകെ ഹാജരായി. ഡോളർ കടത്ത് കേസിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസറുടെ ഓഫീസിലാണ് ഹാജരായിട്ടുള്ളത്. രാവിലെ എട്ട് മണിയോടെ എറണാകുളം ഗസ്റ്റ്ഹൌസിലെത്തുകയും തുടർന്ന് ഓട്ടോയിൽ കസ്റ്റംസ് ഓഫീസിലേക്ക് എത്തുകയുമായിരുന്നു.

കൊവിഡിനെ പേടി; ഭാര്യയോടൊപ്പം യാത്ര ചെയ്യാന്‍ വിമാനത്തിലെ മുഴുവന്‍ സീറ്റും ബുക്ക്‌ ചെയ്‌ത്‌ സമ്പന്നന്‍കൊവിഡിനെ പേടി; ഭാര്യയോടൊപ്പം യാത്ര ചെയ്യാന്‍ വിമാനത്തിലെ മുഴുവന്‍ സീറ്റും ബുക്ക്‌ ചെയ്‌ത്‌ സമ്പന്നന്‍

നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതിന് പിന്നാലെ വിശദാംശങ്ങൾ ചോദിച്ചറിയുന്നതിന് വേണ്ടിയാണ് അയ്യപ്പനോട് കസ്റ്റംസിന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടത്. നേരത്തെ രണ്ട് തവണ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയപ്പോഴും ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ട് അയ്യപ്പൻ ഹാജരായിരുന്നില്ല. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ഔദ്യോഗിക തിരക്കുകളുണ്ടെന്നും അതിനാൽ ചോദ്യം ചെയ്യലിൽ നിന്ന് താൽക്കാലികമായ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
US Lawmakers Went To Underground Tunnel As Pro-Trump Mob Stormed Capitol
 p-sreeramakrishnan-09-1


അതേസമയം തന്നെ ഡോളർ കടത്ത്കേസിൽ അയ്യപ്പനോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നിയമപരിരക്ഷയുണ്ടെന്ന ഇദ്ദേഹത്തിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞ് കസ്റ്റംസ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. നിയമസഭാ ചട്ടം കുറ്റവാളികളെ രക്ഷിക്കാനുള്ളതല്ലെന്ന രൂക്ഷ വിമർശനങ്ങളും കസ്റ്റംസ് ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നിയമസഭാ സെക്രട്ടറിയുടെ കത്തിന് മറുപടിയും നൽകിയിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ഇന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ അയ്യപ്പൻ ഹാജരാകുന്നത്.

പാലാരിവട്ടം പാലം അഴിമതി; മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യംപാലാരിവട്ടം പാലം അഴിമതി; മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം

ലോക്‌സഭാ എംപിമാര്‍ക്ക് നിയമസഭയില്‍ അവസരമുണ്ടാകില്ല, മത്സരിക്കേണ്ടെന്ന് നിലപാടെടുത്ത് ഹൈക്കമാന്‍ഡ്!ലോക്‌സഭാ എംപിമാര്‍ക്ക് നിയമസഭയില്‍ അവസരമുണ്ടാകില്ല, മത്സരിക്കേണ്ടെന്ന് നിലപാടെടുത്ത് ഹൈക്കമാന്‍ഡ്!

കാപിറ്റോൾ കലാപത്തിന് പിന്നാലെ ട്രംപിന് മനംമാറ്റം, ബൈഡന്റെ വിജയം അംഗീകരിച്ചു, കലാപത്തെ തളളി ട്രംപ്കാപിറ്റോൾ കലാപത്തിന് പിന്നാലെ ട്രംപിന് മനംമാറ്റം, ബൈഡന്റെ വിജയം അംഗീകരിച്ചു, കലാപത്തെ തളളി ട്രംപ്

രൂപമാറ്റം സംഭവിച്ച കൊവിഡ്‌ വൈറസുകളിലും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന്‌ പഠനംരൂപമാറ്റം സംഭവിച്ച കൊവിഡ്‌ വൈറസുകളിലും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന്‌ പഠനം

English summary
Dollar smuggling case: Assembly speaker's private secratary in customs office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X