കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുന്നു, വിടുവേല ചെയ്യുന്നു, തുറന്നടിച്ച് പിണറായി

Google Oneindia Malayalam News

തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കടക്കം പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റംസിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും എതിരെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിനും രാജ്യത്തിനും മാതൃകയായ വികസനബദല്‍ ഉയര്‍ത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും മനോനില കടമെടുത്ത് കേന്ദ്ര ഏജന്‍സി ഇറങ്ങിത്തിരിച്ചത്. ഇപ്പോള്‍ കസ്റ്റംസ് ആണ് പ്രതിപക്ഷത്തിൻ്റെ 'പ്രചാരണപദ്ധതി' നയിക്കുന്നത്. രാജ്യം ഭരിക്കുന്ന കക്ഷിയുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നും പിണറായി ആരോപിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണ ഏജന്‍സികള്‍ക്ക് ആക്രമണോത്സുകത കൂടി. കസ്റ്റംസ് കമ്മീഷണറേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. എതിര്‍ കക്ഷി പോലും അല്ലാത്ത ഇടത്താണ് കസ്റ്റംസ് കമ്മീഷണര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സ്വപ്‌ന സുരേഷും കസ്റ്റംസ് പ്രിവന്റീവ് ഓഫീസറും ആണ് എതിര്‍ കക്ഷികള്‍ എന്നും പിണറായി ചൂണ്ടിക്കാട്ടി. കസ്റ്റംസ് കമ്മീഷണറുടെ നടപടി കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

cm

ജൂലൈ മുതല്‍ വിവിധ ഏജന്‍സികളുടെ കസ്റ്റഡിയിലാണ് സ്വപ്‌ന സുരേഷ്. അവരോടൊന്നും പറയാത്ത കാര്യം സ്വപ്‌ന കസ്റ്റംസിനോട് പറഞ്ഞെങ്കില്‍ അതിന് എന്താണ് കാരണമെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിനുളള മറുപടി കസ്റ്റംസ് നല്‍കണം. 164ാം വകുപ്പ് പ്രകാരം പ്രതി മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കുന്ന മൊഴി സാധാരണഗതിയില്‍ അന്വേഷണ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ ലഭിക്കുകയുളളൂ. അന്വേഷണ ഏജന്‍സി പ്രത്യക്ഷമായോ പരോക്ഷമായോ അത് വെളിപ്പെടുത്തരുത് എന്നാണ് ഹൈക്കോടതി പറഞ്ഞിട്ടുളളത്.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളേയും സ്പീക്കറേയും അപകീര്‍ത്തിപ്പെടുത്തുക എന്നുളള ലക്ഷ്യത്തോടെയാണ് കേസില്‍ കക്ഷി അല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ മുന്നിട്ട് ഇറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി അന്വേഷണ ഏജന്‍സികള്‍ പ്രതിയുടെ മാനസിക ചാഞ്ചല്യം മുതലെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൊഴിക്ക് തെളിവില്ലെങ്കില്‍ കേസിനെ പ്രതികൂലമായി ബാധിക്കും. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രസ്താവന മാധ്യമങ്ങളിലെത്തിക്കാനാണ് അന്വേഷണ ഏജന്‍സി ശ്രമിച്ചത്. ബിജെപിക്കും പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിക്കും ഒരുപോലെ പ്രയോജനമുണ്ടാക്കി കൊടുക്കുന്ന വിടുവേലയാണ് ഇതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

English summary
Dollar Smuggling Case: CM Pinarayi Vijayan slams customs and other agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X