ഡോളര്‍ കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ ബാബു
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഡോളര്‍ക്കടത്തില്‍ സംശയത്തിന്റെ മുള്‍മനയില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി എന്ന ഖ്യാതിയോടെയാണ് പിണറായി വിജയന്‍ ആ സ്ഥാനത്ത് തുടരുന്നത് കോണ്‍ഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎല്‍എയുമായി കെ ബാബു. ധാര്‍മികതയെ കുറിച്ച് പറയുന്ന സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കണം. കസ്റ്റംസിന് കേസിലെ പ്രതിയായ സ്ത്രീ നല്‍കിയമൊഴിയിലൂടെ പിണറായി വിജയന്റെ പങ്ക് പകല്‍ പോലെ വ്യക്തമാണ്. പഞ്ച് ഡയലോഗുകള്‍ അടിച്ചാലും കടലില്‍ മുങ്ങികുളിച്ചാലും മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമാണെന്ന് അരി ആഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണവിധേയായ ഒരു സ്ത്രീയുടെ വാക്കുകള്‍ കേട്ട് ഉമ്മന്‍ചാണ്ടിക്കെതിരായി കേരളത്തിലുടനീളം സമരകോലാഹങ്ങള്‍ നടത്തിയവര്‍ക്ക് ധാര്‍മികതയുടെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി കസേരയില്‍ പിണറായി വിജയന്‍ ഇനിയും തുടരരുത്. കാലം കടന്നുപോയെങ്കിലും കാര്യങ്ങളൊന്നും പിണറായിയും കൂട്ടരും മറന്നുപോകരുത്, ആരോപണവിധേയായ ഒരു സ്ത്രീയുടെ വാക്കുകള്‍ കേട്ട് ഉമ്മന്‍ചാണ്ടിക്കെതിരായി കേരളത്തിലുടനീളം സമരകോലാഹങ്ങള്‍ നടത്തിയവര്‍ക്ക് ധാര്‍മികതയുടെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി കസേരയില്‍ പിണറായി വിജയന്‍ ഇനിയും തുടരരുത്.

കേസില്‍ പ്രതിയാകുന്നതിന് മുമ്പ് രാജിവച്ച് മഹത്തായ പദവിയുടെ അന്തസ് സംരക്ഷിക്കണം. ചരിത്രം സൃഷ്ടിക്കുന്ന പിണറായി വിജയനും അതില്‍ ആന്ദംകണ്ടെത്തുന്നവര്‍ക്കും ഡോളര്‍ക്കടത്തില്‍ പ്രതിയാകുന്നത് റെക്കോര്‍ഡും അലങ്കാരവുമായിരിക്കും. എന്നാല്‍ കേരളജനതയുടെ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന വ്യക്തി ഇത്രമേല്‍ തരംതാഴുന്നത് പൊതുസമൂഹത്തിന് അംഗീകരിക്കാനാകില്ല. കേന്ദ്രഏജന്‍സകളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തിരിയുമെന്ന ഘട്ടത്തിലാണ് ഇ.ഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്. ഇതിനായി പഴയ ഡിവൈഎഫ്ഐ നേതാവായ റിട്ട ജഡ്ജിയെ നിയോഗിച്ചത് അന്വേഷണത്തെ തടയുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം നിലനില്‍ക്കില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിലും സര്‍ക്കാര്‍ തിരിച്ചടി ഏറ്റുവാങ്ങി. ഇരുട്ടില്‍ കക്കുകയും പകല്‍ വെളിച്ചത്തില്‍ കളവ് മറച്ചുവച്ച് മേനിനടിക്കുകയും ചെയ്യുന്നത് പോലെയാണിത്. ഡോളര്‍ക്കടത്ത് ഉള്‍പ്പെടെ ചെയ്യാന്‍ പാടില്ലാത്ത് എല്ലാം ചെയ്യും, എന്നിട്ട് ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് അത് മറച്ചുപിടിക്കാനുള്ള തന്ത്രം, അധികാരം എന്ത് കൊള്ളരുതായ്മയ്ക്കുമുള്ള അനുമതിയല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും കെ ബാബു കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications