കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോളര്‍ കടത്ത് കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് സന്തോഷ് ഈപ്പന്‍റെ പേരിലുള്ള കേസ്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കസ്റ്റംസ് ആരോപണം.

യു എ ഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസറായ ഖാലിദാണ് ഡോളർ കടത്തിയത്. ലൈഫ് മിഷനില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനായി ലഭിച്ച കോഴപ്പണം ഡോളറാക്കി മാറ്റുകയായിരുന്നു. അനധികൃതമായി ഡോളര്‍ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കസ്റ്റംസ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

 cusstomes

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം

വടക്കഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്തത് സന്തോശ് ഈപ്പന്‍റ ഉടമസ്ഥതയിലുള്ള യൂണിടാക് ആയിരുന്നു. കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് മറ്റ് പ്രതികള്‍ക്ക് സന്തോഷ് ഈപ്പന്‍ വന്‍തുക കമ്മിഷന്‍ നല്‍കിയിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകള്‍ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ കേസില്‍ അഞ്ചാം പ്രതിയാക്കുകയും ചെയ്തിരുന്നു.

കോന്നി തിരികെ പിടിക്കാന്‍ അടൂര്‍ പ്രകാശ് ഇറങ്ങുന്നു; പുതിയ നീക്കവുമായി കോണ്‍ഗ്രസ്കോന്നി തിരികെ പിടിക്കാന്‍ അടൂര്‍ പ്രകാശ് ഇറങ്ങുന്നു; പുതിയ നീക്കവുമായി കോണ്‍ഗ്രസ്

നടി നന്ദിത ശ്വേതയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
WHO approved covishield vaccine for emergency use

English summary
Dollar smuggling case; Customs arrested unitac md Santosh Eepan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X