കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹക്കുറ്റം; അന്വേഷണം മരവിപ്പിച്ചത് സിപിഎം-ബിജെപി ഒത്തുകളിയെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയെന്നാണ് കംസ്റ്റസ് സത്യവാങ്മൂലം.

15

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് പരമ്പര, ചിത്രങ്ങള്‍ കാണാം

ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പദവിയില്‍ പിണറായി വിജയന്‍ തുടരരുത്. രാജിവെക്കണം. കേസ് തന്നിലേക്ക് വരുന്നുവെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രി അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. അതിന് ശേഷം അന്വേഷണം നടന്നില്ല. രണ്ടു മാസം മുമ്പ് ലഭിച്ച വിവരങ്ങള്‍ അന്വേഷണ സംഘങ്ങള്‍ ഇതുവരെ മൂടിവച്ചത് ആര്‍ക്കുവേണ്ടിയണ്. രാജ്യദ്രോഹ കുറ്റമാണ് മുഖ്യമന്ത്രി ചെയതത്. കേസ് ഒതുക്കാന്‍ സിപിഎം-ബിജെപി ഒത്തുകളി നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറായിരുന്നു സ്വര്‍ണക്കടത്തിന് സഹായം ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
ധർമ്മടത്ത് ഭൂരിപക്ഷം ഉയർത്താനായി പിണറായിയുടെ മത്സരം

മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍കടത്ത് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്‌ന നല്‍കിയ മൊഴി. ഈ മൊഴി അടിസ്ഥാനമാക്കിയാണ് കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തി എന്നാണ് സത്യവാങ്മൂലം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരികെ സര്‍ക്കാരിനെയും സിപിഎമ്മിനെയും ഏറെ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

രാഗിണി എംഎംഎസ് റിട്ടേൺസിലെ രാഗിണി! കരീഷ്മ ശർമയുടെ ചിത്രങ്ങൾ കാണാം

English summary
Dollar Smuggling case: Opposition leader Ramesh Chennithala demands resignation of Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X