കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സ്വര്‍ണക്കടത്തല്ല, ഡോളര്‍ കടത്ത്; കടത്തിയത് രാഷ്ട്രീയക്കാരുടെ പണമെന്ന് മൊഴി, യുഎഇ കോണ്‍സുലേറ്റ് വഴി

Google Oneindia Malayalam News

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണം അഞ്ച് മാസമായിട്ടും എവിടേയും എത്തിയിട്ടില്ല. അതിനിടെ പുതിയ കേസുമായി മുന്നോട്ട് പോവുകയാണ് കസ്റ്റംസ്. കേരളത്തില്‍ നിന്ന് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.

വലിയ ഉന്നതര്‍? സ്വപ്‌നയുടേയും സരിത്തിന്റേയും രഹസ്യമൊഴിയില്‍... പ്രചരിക്കുന്ന കഥകളില്‍ പ്രമുഖര്‍വലിയ ഉന്നതര്‍? സ്വപ്‌നയുടേയും സരിത്തിന്റേയും രഹസ്യമൊഴിയില്‍... പ്രചരിക്കുന്ന കഥകളില്‍ പ്രമുഖര്‍

സ്വപ്നയുടെ ലോക്കറിലുണ്ടായിരുന്നത് ശിവശങ്കറിന്റെ കോഴപ്പണം: ഹൈക്കോടതിയിലും ആവർത്തിച്ച് ഇഡി, ജയിലിൽ നിന്ന് നിർണ്ണായക മൊഴിസ്വപ്നയുടെ ലോക്കറിലുണ്ടായിരുന്നത് ശിവശങ്കറിന്റെ കോഴപ്പണം: ഹൈക്കോടതിയിലും ആവർത്തിച്ച് ഇഡി, ജയിലിൽ നിന്ന് നിർണ്ണായക മൊഴി

ഇതിലും രാഷ്ട്രീയ ബന്ധം തന്നെയാണ് വാര്‍ത്തയായി പുറത്ത് വരുന്നത്. രാഷ്ട്രീയക്കാരുടെ പണമാണ് പ്രധാനമായും പുറത്തേക്ക് കടത്തിയത് എന്നാണ് സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിട്ടുള്ളത് എന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസില്‍ ഇരുവരും മാപ്പുസാക്ഷികള്‍ ആയേക്കും എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. വിശദാംശങ്ങള്‍...

രാഷ്ട്രീയക്കാരുടെ പണം

രാഷ്ട്രീയക്കാരുടെ പണം

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കടത്തിയ ഡോളര്‍ രാഷ്ട്രീയക്കാരുടെ പണമാണെന്നാണ് സ്വപ്‌നയും സരിത്തും കസ്റ്റംസിന് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഡോളര്‍ കടത്ത് സംബന്ധിച്ചുള്ള എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും പുരോഗമിക്കുന്നതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വരുന്നത്.

കോണ്‍സുലേറ്റ് വഴി

കോണ്‍സുലേറ്റ് വഴി

യുഎഇ കോണ്‍സുലേറ്റിലെ സ്വാധീനം ആണ് ഇതിന് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്നും സ്വപ്‌നയും സരിത്തിന്റേയും മൊഴിയില്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍. അഴിമതിയിലൂടെ സമ്പാദിച്ച പണമായിരുന്നു ഇത് എന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ടത്രെ. എന്തായാലും ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

പ്രമുഖ ഇടത് നേതാവ്

പ്രമുഖ ഇടത് നേതാവ്

ഒരു പ്രമുഖ ഇടത് നേതാവിനെതിരെ സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിട്ടുണ്ട് എന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഈ നേതാവ് ദുബായില്‍ വിദേശ സര്‍വ്വകലാശാലയുടെ കേന്ദ്രം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നുവെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. മറ്റൊരു മലയാളിയുടെ സഹായവും ഇതില്‍ ലഭിച്ചിട്ടുണ്ട് എന്നും പറയുന്നു.

വിദേശ യാത്രകള്‍

വിദേശ യാത്രകള്‍

ഈ നേതാവിന്റെ വിദേശ യാത്രകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍. ഇദ്ദേഹത്തിന് വിമാനത്താവളങ്ങളില്‍ എല്ലാം വിഐപി പരിഗണന ലഭിച്ചിരുന്നു എന്നും പറയുന്നു. എന്തായാലും കസ്റ്റംസ് ഔദ്യോഗികമായി ഇത്തരമൊരു വിവരം പുറത്ത് വിട്ടിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഈ കേസ് അന്വേഷിക്കുന്നുണ്ട്.

ശിവശങ്കര്‍ പ്രതി

ശിവശങ്കര്‍ പ്രതി

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അവസാന നിമിഷം ആയിരുന്നു കസ്റ്റംസ് പ്രതിചേര്‍ത്തത്. ഇത് കോടതിയുടെ വിമര്‍ശനത്തിനും വഴിവച്ചിരുന്നു. എന്നാല്‍ അതിന് പിറകെ ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിനെ പ്രതിചേര്‍ത്തു. ഡോളര്‍ കടത്തില്‍ സ്വപ്‌നയേയും സരിത്തിനേയും ചില പ്രമുഖര്‍ ഉപകരണമാക്കുകയായിരുന്നു എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

സ്വപ്‌ന ഊരിപ്പോരും?

സ്വപ്‌ന ഊരിപ്പോരും?

സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ എന്‍ഐഎ കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിരുന്നു. സന്ദീപ് മാപ്പുസാക്ഷിയാകും എന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയും സരിത്തും രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ ഇവരേയും മാപ്പുസാക്ഷികളാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ഡോളര്‍ കടത്തിലും ഇവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ഇതുവരെ ഉള്ള വിലയിരുത്തല്‍.

Recommended Video

cmsvideo
CPIM against central government after swapna's voice leaked

ശിവശങ്കറിന് സ്വര്‍ണക്കടത്ത് അറിയില്ല; സ്വപ്‌ന സുരേഷിന്റെ 108 പ്രകാരമുള്ള മൊഴി പുറത്ത്... ഇനിയെന്ത്?ശിവശങ്കറിന് സ്വര്‍ണക്കടത്ത് അറിയില്ല; സ്വപ്‌ന സുരേഷിന്റെ 108 പ്രകാരമുള്ള മൊഴി പുറത്ത്... ഇനിയെന്ത്?

English summary
Dollar Smuggling Case: Swapna Suresh and Sarith gave statement against a prominent leader- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X