ഗാര്‍ഹിക പീഡന കേസ്: മുഹമ്മദ് റിയാസും ഭാര്യയും ഒത്തുതീര്‍പ്പില്‍, വേര്‍പിരിയും
കോഴിക്കോട്: ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ പിഎ മുഹമ്മദ് റിയാസിനെതിരെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന കേസ് പിന്‍വലിയ്ക്കും. കഴിഞ്ഞ ദിവസം രാത്രി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
മുഹമ്മദ് റിയാന്റെ ഭാര്യ ഡോ സമീഷ് സൈതലവിയാണ് കഴിഞ്ഞ ദിവസെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പീഡന കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷമായ കടുത്ത ശാരീരിക-മാനസിക പീഡനങ്ങളാണ് തനിയ്ക്ക് സഹിയ്‌ക്കേണ്ടി വന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.
ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്താന്‍ ധാരണയിലെത്തി. എന്നാല്‍ മൊഴി ചൊല്ലിക്കൊണ്ടുള്ള വിവാഹമോചനം ആയിരിയ്ക്കില്ല അത്.

ഒത്തുതീര്‍പ്പ്
സെപ്തംബര്‍ 18 ന് രാത്രി കോഴിക്കോട് വച്ച് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. വിവാഹമോചനം നല്‍കാന്‍ റിയാസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കേസ് പിന്‍വലിയ്ക്കും
റിയാസിനെതിരെ ഭാര്യ ഡോ സമീഹ സൈതലവി നല്‍കി ഗാര്‍ഹിക പീഡന കേസ് പിന്‍വലിയ്ക്കാന്‍ ധാരണയായിക്കഴിഞ്ഞു. സെപ്തംബര്‍ 19 ന് തന്നെ കേസ് പിന്‍വലിച്ചേയ്ക്കും

മൊഴി ചൊല്ലില്ല, പക്ഷേ
മൊഴി ചൊല്ലിക്കൊണ്ടുള്ള വിവാഹ മോചനം ആയിരിയ്ക്കില്ല ഇവരുടെ കാര്യത്തില്‍ നടക്കുക. കോടതി മുഖേന ആയിരിയ്ക്കും വിവാഹമോചനം. പരസ്പര സമ്മതത്തോടെ ആയിരിയ്ക്കും ഇത്.

മക്കള്‍ സമീഹയ്‌ക്കൊപ്പം
രണ്ട് മക്കളാണ് ഇവര്‍ക്കുളളത്. മക്കളെ സമീഹയ്‌ക്കൊപ്പം വിടാനാണ് ധാരണ.

മക്കള്‍ക്ക് ജീവനാംശം
അയ്യായിരം രൂപ വീതം രണ്ട് മക്കള്‍ക്കും പ്രതിമാസം ജീവനാംശം നല്‍കണം. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാമാസവും റിയാസ് 10000 രൂപ നല്‍കണം.

ഭാര്യയ്ക്ക് ജീവനാംശം
ഭാര്യ സമീഹ സൈതലവിയ്ക്ക് എത്രരൂപ ജീവനാംശം നല്‍കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിവാഹമോചന കേസ് കോടതിയില്‍ പരിഗണിയ്ക്കുമ്പോള്‍ ഇക്കാര്യം ഉന്നയിക്കും എന്ന് സമീഹയുടെ അഭിഭാഷകന്‍ അഡ്വ സോമസുന്ദരന്‍ അറിയിച്ചു.

കൊടിയ പീഡനം
ഭര്‍ത്താവ് തന്നെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കാറുണ്ടെന്നാണ് സമീഹ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിയും വന്നുവത്രെ.

രാഷ്ട്രീയത്തിനും വിലക്ക്
എസ്എഫ്‌ഐയില്‍ സജീവമായിരുന്ന കാലത്താണ് സമീഹ റിയാസിനെ പരിചയപ്പെടുന്നത്. ഇവര്‍ സംസ്ഥാന സമിതി അംഗവും ആയിരുന്നു. എന്നാല്‍ വിവാഹ ശേഷം പാര്‍ട്ടി പ്രവര്‍ത്തനം തുടരാന്‍ റിയാസ് അനുവദിച്ചില്ല.

ഡോക്ടറാണ്, പക്ഷേ
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ആളാണ് സമീഹ. എന്നാല്‍ വിവാഹ ശേഷം പ്രാക്ടീസ് ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

പ്രണയം, പിരിയല്‍
ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് റിയാസും സമീഹയും വിവാഹിതരാകുന്നത്. 2002 ല്‍ ആയിരുന്നു വിവാഹം.

പാര്‍ട്ടി ഇടപെടല്‍
സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഏത് വിധേനയും പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നേതാക്കളുടെ ഭാഗത്ത് നിന്ന് തന്നെയാണ് ഉണ്ടായത്.












Click it and Unblock the Notifications