കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐ കേന്ദ്രക്കമ്മിറ്റി അംഗം മുഹമ്മദ് റിയാസിനെതിരെ ഗാര്‍ഹിക പീഡനത്തിന് ഭാര്യയുടെ പരാതി

Google Oneindia Malayalam News

കോഴിക്കോട്: ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും പ്രമുഖ സിപിഎം നേതാവും ആയ അഡ്വ പിഎ മുഹമ്മദ് റിയാസിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി.

മുഹമ്മദ് റിയാസിന്റെ ഭാര്യ ഡോക്ടര്‍ സമീഹ സെയ്തലവിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ 11 വര്‍ഷത്തോളം താന്‍ ശാരീരികവും മാനസികവും ആയി കടുത്ത പീഡനങ്ങളാണ് അനുഭവിയ്ക്കുന്നതെന്നാണ് പരാതിയിലുള്ളത്.

2009 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു മുഹമ്മദ് റിയാസ്. അത് സംബന്ധിച്ച് ഏറെ ആരോപണങ്ങളും റിയാസിനെതിരെ ഉയര്‍ന്നിരുന്നു.

ഡോ സമീഹ സെയ്തലവി

ഡോ സമീഹ സെയ്തലവി

ഡോ സമീഹ സെയ്തലവിയാണ് മുഹമ്മദ് റിയാസിന്റെ ഭാര്യ. ഇവര്‍ പട്ടാമ്പി സ്വദേശിനിയാണ്.

പീഡനം

പീഡനം

കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(നാല്) യില്‍ ആണ് പരാതി നല്‍കിയിട്ടുളളത്. പരാതി കോടതി ഫലയില്‍ സ്വീകരിച്ചിട്ടുണ്ട്.

ചുമരില്‍ ചാരിനിര്‍ത്തി മര്‍ദ്ദനം

ചുമരില്‍ ചാരിനിര്‍ത്തി മര്‍ദ്ദനം

പലപ്പോഴും വീട്ടില്‍ വച്ച് കൊടിയ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നിട്ടുള്ളതെന്ന് സമീഹ പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ് മൂത്രതടസ്സം വരെ ഉണ്ടായതായും പരാതിയില്‍ പറയുന്നുണ്ട്.

 മാനസിക പീഡനം

മാനസിക പീഡനം

വളരെ മോശമായാണ് തന്നോട് പെരുമാറിയിരുന്നതെന്ന് പരാതിയില്‍ പറയുന്നു. പണം കോടുത്താല്‍ വേറെ സ്ത്രീകളെ കിട്ടുമെന്ന് പോലും പറഞ്ഞിട്ടുണ്ടത്രെ.

 സ്വര്‍ണം തട്ടിയെടുത്തു

സ്വര്‍ണം തട്ടിയെടുത്തു

വിവാഹത്തിന് ലഭിച്ച 70 പവന്‍ സ്വര്‍ണം റിയാസ് പലപ്പോഴായി തട്ടിയെടുത്തു എന്നും ആരോപണമുണ്ട്.

ആത്മഹത്യ?

ആത്മഹത്യ?

പീഡനം സഹിയ്ക്കവയ്യാതെ താന്‍ പലപ്പോഴും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്നാണ് സമീഹ പരാതിയില്‍ പറയുന്നത്.

എസ്എഫ്‌ഐ ബന്ധം

എസ്എഫ്‌ഐ ബന്ധം

എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിയ്ക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് സമീഹ സംസ്ഥാന സമിതി അംഗവും റിയാസ് ജില്ലാ കമ്മിറ്റി അംഗവും ആണ്.

വിവാഹം

വിവാഹം

2002 മെയ് 27 നായിരുന്നു വിവാഹം. മുസ്ലീം ആചാര പ്രകാരം പള്ളിയില്‍ വ്ച് തന്നെയാണ് വിവാഹം നടത്തിത്.

പീഡനം തുടങ്ങുന്നത്

പീഡനം തുടങ്ങുന്നത്

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് പീഡനങ്ങള്‍ തു
ടങ്ങുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

ഡോക്ടറാണ്, പക്ഷേ

ഡോക്ടറാണ്, പക്ഷേ

ഡോക്ടറാണെങ്കിലും സമീഹയെ പ്രാക്ടീസ് ചെയ്യാന്‍ റിയാസ് അനുവദിച്ചിരുന്നില്ലത്രെ. ശരീരപ്രകൃതിയെ പറ്റി പരിഹസിയ്ക്കലും പതിവായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

റേഷന്‍ കാര്‍ഡില്‍ പോലും

റേഷന്‍ കാര്‍ഡില്‍ പോലും

കുടുംബത്തിന്റെ റേഷന്‍ കാര്‍ഡില്‍ പോലും തന്റേയോ മക്കളുടേയോ പേര് ചേര്‍ത്തിട്ടില്ലെന്നും സമീഹ പരാതിയില്‍ ആരോപിയ്ക്കുന്നുണ്ട്.

ടിവി കാണാന്‍ പോലും...

ടിവി കാണാന്‍ പോലും...

വീട്ടിലിരുന്ന് ടിവി കാണാന്‍ പോലും അനുവദിച്ചിരുന്നില്ല. സുഹൃത്തുക്കളുമായി ബന്ധപ്പെടാനോ, അവരെ കാണാനോ അനുവാദമുണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

നിവൃത്തികെട്ട്

നിവൃത്തികെട്ട്

ഇത്രനാളും പ്രശ്‌നങ്ങള്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല. നിവൃത്തികേടുകൊണ്ടാണ് ഇപ്പോള്‍ പരാതി നല്‍കുന്നത് എന്നാണ് സമീഹ പറയുന്നത്.

നോട്ടീയ് അയക്കും

നോട്ടീയ് അയക്കും

പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. പരാതിയില്‍ മുഹമ്മദ് റിയാസിന് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടുണ്ട്.

പോലീസ് സംരക്ഷണം

പോലീസ് സംരക്ഷണം

മക്കളെ തന്നില്‍ നിന്ന് തട്ടിയെടുക്കാന്‍ റിയാസ് ശ്രമിയ്ക്കുമെന്ന് ഭയപ്പെടുന്നതായി സമീഹ പരാതിയില്‍ പറയുന്നുണ്ട്. ഇതേ തുടര്‍ന്ന് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

English summary
Domestic Violence complaint against DYFI leader. Complaint redistered by Dr Samiha Saithalavi againt her husband Adv PA Muhammed Riyas, who is currently a central committee member of the organisarion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X