കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമ കോറേഗാവ്: ഗൗതം നവ്ലഖയെ ഒക്ടോബര്‍ 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്​ലഖ‌യെ അറസ്റ്റ് ചെയ്യരുതെന്ന് സൂപ്രീംകോടതി. മഹാരാഷ്ട്ര സര്‍ക്കാറിനാണ് ഈ മാസം 15 വരെ നവഖലയെ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദ്ദേശം സുപ്രീംകോടതി നല്‍കിയത്. അതേസമയം ഗൗതം നവ്ലഖയ്ക്ക് പുറമെ മറ്റ് നാല് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ തെളിവുകളും മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാക്കി.

രാജ്യദ്രോഹ കേസുകള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തോട്മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തലരാജ്യദ്രോഹ കേസുകള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തോട്മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

ഭീമ കോറേഗാവ് യുദ്ധവിജയത്തിന്‍റെ ഇരുന്നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2018 ജനുവരി ഒന്നിന് നടന്ന ദളിത് സംഗമത്തിന് മാവോവാദി ബന്ധമുണ്ടെന്നാണ് പോലീസ് ആരോപണം. ദളിത് സംഗമത്തിലും ഇതിനു മുന്നോടിയായി നടന്ന യോഗത്തിലും പങ്കെടുത്തതിനാണ് ഗൗതം നവ്ലഖ, തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, സന്നദ്ധ പ്രവര്‍ത്തകരായ അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അഭിഭാഷക സുധ ഭരദ്വാജ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്.

navgala

മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് ഗൗതം നവ്ലഖയ്ക്ക് വേണ്ടി വാദിക്കുന്നത്. കേസില്‍ 2018 ല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നവ്ലഖയുടെ പേരില്ലായിരുന്നെന്ന് സിഗ്വി കോടതിയില്‍ വാദിച്ചു. കേസില്‍ പ്രതികളായവരെ നേരത്തെ പൂണൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ വീട്ടു തടങ്കലിലേക്ക് മാറ്റിയിരുന്നു. വീട്ടുതടങ്കലില്‍ കഴിയവേ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേസില്‍ നിന്ന് മോചനം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നവ്ലഖ ആദ്യം ബോംബൈ ഹൈക്കോടതിയെ സമിപീച്ചിരുന്നു.

ഭീകര ഫണ്ടിംഗ്: യാസീന്‍ മാലിക്കിനും ആസിയ ആന്ദ്രാബിക്കുമെതിരെ കുറ്റപത്രം, തെളിവുകള്‍ നിര്‍ണായകം!!ഭീകര ഫണ്ടിംഗ്: യാസീന്‍ മാലിക്കിനും ആസിയ ആന്ദ്രാബിക്കുമെതിരെ കുറ്റപത്രം, തെളിവുകള്‍ നിര്‍ണായകം!!

എന്നാല്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന നവ്ലഖയുടെ ആവശ്യം ബോബൈ ഹൈക്കോടതി തള്ളുകയായിരുന്നു. പ്രോസിക്യൂഷന്‍ സീല്‍ ചെയ്ത് സമര്‍പ്പിച്ച അധിക തെളിവുകള്‍ പ്രകാരം 65 കാരനായ പൊതുപ്രവര്‍ത്തകന്‍ നവഖലയ്ക്കെതിരേയും തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു ബോംബൈ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ രഞ്ജിത് മോറെ, ഭാരതി ഡാന്‍ഗ്രെ എന്നിവര്‍ അടങ്ങിയ ബെഞ്ച് നേരത്തെ നവ്ഖലയുടെ ഹര്‍ജി തള്ളിയത്. ഇതേ തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

English summary
don't arest gautam navlakha, till ocotober 15; says sc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X