സുരാജ് ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമോ? അത്ഭുതപ്പെടേണ്ടെന്ന് ധർമ്മജൻ; പിഷാരടി യോഗ്യനായ സ്ഥാനാർത്ഥി
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പങ്കെടുത്താല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ രമേശ് പിഷാരടി കേരളത്തിലെ ഏത് മണ്ഡലത്തില്‍ നിര്‍ത്താന്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയാണെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. കുന്നത്തുനാട് നിന്നും മത്സരിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ധര്‍മ്മജന്‍ കൊച്ചിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഐശ്വര്യ കേരള യാത്രയില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പങ്കെടുക്കുമോ എന്നറിയില്ല. പങ്കെടുത്താല്‍ അത്ഭുതപ്പെടാനില്ല. പങ്കെടുത്താല്‍ എന്താ കുഴപ്പം. സുരാജ് വെഞ്ഞാറമൂടൊക്കെ വന്നാല്‍ വളരെ നല്ലതായിരിക്കും എന്നാണ് ഞാന്‍ പറയുന്നത്. ഇന്ന് രാവിലെ ഞാന്‍ കുന്നത്തുനാട് മത്സരിക്കുമെന്ന് വാര്‍ത്ത ടിവിയില്‍ കണ്ടിരുന്നു. ഇതുമായി നബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.
ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍
രമേശ് പിഷാരടിയൊക്കെ അത്യാവശ്യം ചിന്തിക്കുന്നതും ദീര്‍ഘ വീക്ഷണമുള്ള വിദ്യാഭ്യസമുള്ളതുമൊക്കെയുള്ള ആള്‍ക്കാരാണ്. അല്ലാതെ വെറുതെ ഞാന്‍ കോണ്‍ഗ്രസില്‍ ആയതുകൊണ്ട് എന്റെ പിറകെ വന്ന ആളൊന്നുമല്ല. കേരളത്തിലെ ഏത് മണ്ഡലത്തില്‍ നിര്‍ത്താന്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് രമേശ് പിഷാരടി. അദ്ദേഹം കേരളത്തില്‍ എവിടെ നിന്നാലും ഒരാള്‍ക്കും കുറ്റം പറയാനാകില്ല. അത്രയ്ക്ക് നല്ല സ്ഥാനാര്‍ത്ഥിയാണ്. എന്താണ് അദ്ദേഹത്തിന് ഒരു കുറ്റം- ധര്‍മ്മജന്‍ പറഞ്ഞു.
സിംപിൾ ലുക്കിൽ സുന്ദരിയായി അനു സിത്താര- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications