കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിയോരത്ത് വില്‍ക്കുന്ന സര്‍ബത്തില്‍ വ്യാപകമായി മീന്‍ ഐസ് ചേര്‍ക്കുന്നു, കാണൂ

Google Oneindia Malayalam News

കൊച്ചി: വേനല്‍ച്ചൂട് അകറ്റാന്‍ വഴിയരികിലെ കടകളില്‍ നിന്നും ലഭിയ്ക്കുന്ന ഐസിട്ട പാനീയങ്ങള്‍ വാങ്ങി കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഐസ് പൊടിച്ചിടുന്ന സര്‍ബത്ത് പലരുടേയും ഇഷ്ടവിഭവമാണ്. ഇക്കൂട്ടര്‍ ഒന്ന് ശ്രദ്ധിയ്ക്കുക, ഏറെ രുചിയോടെ നിങ്ങള്‍ കുടിയ്ക്കുന്നത് മീന്‍ അഴുകാതിരിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഐസിട്ട വെള്ളമായിരിയ്ക്കും.

ആരോഗ്യ വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ നടത്തിയ റെയ്ഡിലാണ് ഇത്തരത്തിലുള്ള ഐസ് ശേഖരം പൊലീസ് പെടിച്ചെടുത്തത്. ക്യൂബ് ഐസുകളാണ് കുടിവെള്ളത്തില്‍ ഉപയോഗിയ്‌ക്കേണ്ടത്. എന്നാല്‍ പെട്ടിയില്‍ പൊട്ടിച്ചിട്ട ഐസ് കട്ടകളാണ് കച്ചവടക്കാര്‍ വ്യാപകമായി ഉപയോഗിയ്ക്കുന്നത്. മാത്രമല്ല ഒരു ഐസ് പെട്ടിയുമായി മാത്രമാണ് പലരും കച്ചവടത്തിന് എത്തുന്നത്. വഴിയോരത്തെ കടകളില്‍ നിന്നും ആര്‍ത്തിയോടെ സര്‍ബത്ത് കുടിയ്ക്കുന്നവര്‍ അറിയേണ്ട ചില ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍ കൂടിയുണ്ട്.

മീന്‍ ഐസ്

മീന്‍ ഐസ്

മീന്‍ കേട് കൂടാതെ സൂക്ഷിയ്ക്കുന്നതിന് വേണ്ടി ഉപയോഗിയ്ക്കുന്ന ഐസാണ് വഴിയോരത്തെ കടകളില്‍ പലതും ഉപയോഗിയ്ക്കുന്നത്. തണ്ണിമത്തന്‍ പാനീയവും, സര്‍ബത്തുമെല്ലാം ഇത്തരത്തില്‍ മീന്‍ ഐസ് ചേര്‍ത്താണ് ഇവര്‍ വില്‍ക്കുന്നത്. കൊച്ചിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത്തരം ഐസും പൊലീസ് പിടിച്ചെടുത്തു

അറിയാമോ

അറിയാമോ

വൃത്തിയില്ലാത്ത സാഹചര്യത്തില്‍ സൂക്ഷിയ്ക്കുന്ന പഴങ്ങളും ഐസും ചേര്‍ത്തുണ്ടാക്കുന്ന പാനീയങ്ങള്‍ കുടിയ്ക്കുന്ന ഓരോരുത്തരും മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങളെയാണ് ക്ഷണിച്ച് വരുത്തു

എറണാകുളത്ത്

എറണാകുളത്ത്

എറണാകുളം ജില്ലയില്‍ മാത്രം 20 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്

അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍

അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍

വഴിയോരത്ത് ലഭിയ്ക്കുന്ന എന്തും ആര്‍ത്തിയോടെ വാങ്ങി കഴിയ്ക്കും മുമ്പ് അവ ക്ഷണിച്ച് വരുത്തുന്ന അപകടങ്ങളെക്കൂടി മൂന്‍ കൂട്ടി കണ്ടോളു

ഉറപ്പ് വരുത്തണം

ഉറപ്പ് വരുത്തണം

മീന്‍ ഐസിട്ട പാനിയല്ല കുടിയ്ക്കുന്നതെന്ന് ഉറപ്പു വരുത്താന്‍ ശ്രമിയ്ക്കണം.

English summary
Don't buy Sarbath from footpath sellers; Kochi Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X