പ്രണയം ആഘോഷിയ്‌ക്കേണ്ട, ജനം അറിയേണ്ടത് മൊയ്തീനെ: കാഞ്ചനമാല
മുക്കം: ഒരു പക്ഷേ മലയാളികള്‍ക്ക് പരിചിതമായ ഏറ്റവും ഉദാത്ത പ്രണയം കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയം ആയിരിയ്ക്കും. ആ പ്രണയത്തെ അഭ്രപാളികളിലെത്തിച്ചത് ആര്‍എസ് വിമല്‍ എന്ന സംവിധായകനും.
എന്നാല്‍ ഒരു യഥാര്‍ത്ഥ സംഭവത്തെ സിനിമയാക്കുമ്പോഴുണ്ടാകുന്ന എല്ലാ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഇവിടേയും വന്നു. ബിപി മൊയ്തീന്‍ എന്ന മനുഷ്യനെ കുറിച്ച് അറിയുന്നവര്‍ക്ക് സിനിമ നല്‍കിയത് അല്‍പം നിരാശ തന്നെ ആയിരുന്നു. അപ്പോള്‍ പിന്നെ കാഞ്ചനമാലയുടെ അവസ്ഥ എന്തായിരിയ്ക്കും എന്ന് പറയേണ്ടതില്ലല്ലോ...
തങ്ങളുടെ പ്രണയമല്ല ആഘോഷിയ്ക്കപ്പെടേണ്ടത് എന്നാണ് കാഞ്ചനമാല പറയുന്നത്. പിന്നെ എന്താണ് ആഘോഷിയ്ക്കപ്പെടേണ്ടത്...

പ്രണയം ആഘോഷിയ്‌ക്കേണ്ട
താനും മൊയ്തീനും തമ്മിലുള്ള പ്രണയമല്ല ആഘോഷിയ്ക്കപ്പെടേണ്ടത് എന്നാണ് കാഞ്ചനമാല പറയുന്നത്. മൊയ്തീന്റെ സേവനങ്ങളാണ് ജനത്തിനെ അറിയിക്കേണ്ടത്.

പ്രണയബിംബമാകേണ്ട
ഒരു പ്രണയ ബിംബം മാത്രമായി അറിയപ്പെടാന്‍ തനിയ്ക്ക് ഒരു താത്പര്യവും ഇല്ലെന്നും കാഞ്ചനമാല വ്യക്തമാക്കുന്നു.

ആളുകള്‍ വരുമ്പോള്‍
മൊയ്തീനേ മരിച്ചിട്ടുള്ളൂ... കാഞ്ചന ഇപ്പോഴും ജീവനോടെയുണ്ട്. സിനിമ കണ്ട് ഒരു പ്രണയബിംബം എന്ന നിലയ്ക്ക് ആളുകള്‍ തന്നെ സന്ദര്‍ശിയ്ക്കുന്നത് കാഞ്ചനമാലയ്ക്ക് വിഷമമുണ്ടാക്കുന്നുണ്ട്.

സേവാമന്ദിർ
മുക്കത്തെ ബിപി മൊയ്തീന്‍ സേവാ മന്ദിറിന്റെ അവസ്ഥ ദയനീയമാണിപ്പോള്‍. അത് മെച്ചപ്പെടുത്തണം എന്നതാണ് കാഞ്ചനമാലയുടെ ആഗ്രഹം. ഇപ്പോള്‍ നടന്‍ ദിലീപ് അതിന് വഴിയൊരുക്കിയിരിയ്ക്കുന്നു.

സര്‍ക്കാരില്ലേ....
കാലം കുറേ ആയി കാഞ്ചന ബിപി മൊയ്തീന്‍ സേവാമന്ദിരം തുടങ്ങി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇന്നുവരെ ഒരു സഹായവും അവര്‍ക്ക് ലഭിച്ചിട്ടില്ല.

കാഞ്ചന പറഞ്ഞാലും
തന്നെ ഒരു പ്രണയ ബിംബമായി കാണുന്നത് ഇഷ്ടപ്പെടില്ലെന്നാണ് കാഞ്ചന പറയുന്നത്. എന്നാല്‍ സിനിമ കണ്ട മലയാളി പ്രേക്ഷകര്‍ക്ക് അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാനാവില്ലെന്നതാണ് പ്രശ്‌നം.












Click it and Unblock the Notifications