• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉറപ്പുകള്‍ നല്‍കി ഉദ്യോഗാര്‍ത്ഥികളെ ഇനിയും വഞ്ചിക്കരുത്, ജനത്തിന് 'വെറുപ്പാണ്' എല്‍ഡിഎഫ്: മുല്ലപ്പള്ളി

തിരുവനന്തപുരം; പിഎസ്സ്സി ഉദ്യോഗാര്‍ത്ഥികളുമായി മന്ത്രിതലത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറായ സന്‍ക്കാരിന്‍േത് വൈകിവന്ന വിവേകമാണെന്നും ഉറപ്പുകള്‍ നല്‍കി ഉദ്യോഗാര്‍ത്ഥികളെ ഇനിയും വഞ്ചിക്കരുതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പ് സര്‍ക്കാര്‍ മന്ത്രിതല ചര്‍ച്ച നടത്തേണ്ടതായിരുന്നു.പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പ്രഹസനമാകുമോയെന്ന് ആശങ്കയുണ്ട്.ഒത്തുതീര്‍പ്പില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കാതെ വാക്കുപാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.സമരം അവസാനിപ്പിച്ച എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സന്തോഷത്തില്‍ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്ക് ഒപ്പം കോണ്‍ഗ്രസും പങ്കുചേരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഏറ്റവും ക്രൂരനായ ആഭ്യന്തര മന്ത്രിയെന്നാവും പിണറായിയെ ചരിത്രം രേഖപെടുത്തുക: ജ്യോതികുമാര്‍ ചാമക്കാല

ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ 36 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞും മുട്ടുകുത്തിയും നടത്തിയ സമരത്തെ അധിക്ഷേപിക്കുകയും അവരെ അപമാനിക്കുകയും ചെയ്തവരാണ് മന്ത്രിമാരും സിപിഎം ആക്ടിങ് സെക്രട്ടറിയും.സിപിഎം മുഖപത്രം ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായും ചിത്രീകരിച്ചു.അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് നടപടിയിലെ ആത്മാര്‍ത്ഥതയില്‍ സംശയം പ്രകടിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

20 സീറ്റുകളില്‍ ബിജെപിക്ക് സാധ്യത എന്ന് സര്‍വ്വെ; 4 മണ്ഡലങ്ങളില്‍ മുന്‍തൂക്കം, സുരേഷ് ഗോപി വന്നാല്‍ മെച്ചം

ജനത്തിന് 'വെറുപ്പാണ്' എല്‍ഡിഎഫ്

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

ഉറപ്പാണ് എല്‍ഡിഎഫ് എന്ന ഇടതുപക്ഷ മുന്നണിയുടെ പുതിയ തെരഞ്ഞെടുപ്പ് പ്രചരണമുദ്രാവാക്യം പുറത്തിറക്കിയപ്പോള്‍ ജനം ഒറ്റക്കെട്ടായി പറയുന്നത് 'വെറുപ്പാണ് എല്‍ഡിഎഫ്' എന്നാണ്. എല്ലാ ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയിട്ട് ഇവര്‍ എന്തെങ്കിലും ശരിയാക്കിയോ? സമസ്തമേഖലയിലും പരാജയം. കൃഷിക്കാര്‍,യുവാക്കള്‍,തൊഴിലാളികള്‍ എല്ലാവരും ക്ഷുഭിതരാണ്.പരാജയപ്പെട്ട മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളം ഭരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുസ്ലിം ലീഗിന് കൂടുതൽ സീറ്റ് നൽകാൻ ധാരണ: പുതിയതായി മൂന്ന് മണ്ഡലങ്ങള്‍; കോൺഗ്രസിന് 95, പോരുറപ്പിക്കാൻ യുഡിഎഫ്

പിസി ജോര്‍ജിനെ കേരള ജനതയ്ക്ക് നന്നായി അറിയാം.അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം പാഴാക്കാനില്ല.മുന്നണി പ്രവേശനവുമായി ഒരിക്കല്‍പ്പോലും പിസി ജോര്‍ജ് തന്നെ ബന്ധപ്പെട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിണറായി സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകും; കേരളം ഇടതുമുന്നണി തൂത്തുവാരും; വി കെ പ്രശാന്ത് 'വൺ ഇന്ത്യ'യോട്

രാഹുൽ കടലിൽ ചാടിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, എൽഡിഎഫിന് 100ലേറെ സീറ്റെന്ന് പന്ന്യൻ രവീന്ദ്രൻ

ശോഭയ്ക്ക് വഴങ്ങി സുരേന്ദ്രന്‍; കേരള ബിജെപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു? അടിയൊഴുക്കുകള്‍ ശക്തം

ക്യൂട്ട് സുന്ദരി അനിഖയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Don't cheat PSC candidates by giving assurances Says, Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X