'പ്രണയിച്ചോളൂ, പശുവിനെ നിന്ദിക്കരുത്; പിണറായിയെക്കാൾ പശു സംഭാവന ചെയ്യുന്നില്ലേ'; സുരേന്ദ്രൻ

കൊച്ചി: കേരളത്തിൽ പിണറായി സർക്കാർ ചെയ്യുന്നതിനെക്കാൾ സംഭാവന പശുക്കൾ ചെയ്യുന്നുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പശു കാരണം കൃഷിയെങ്കിലും നന്നാകുന്നുണ്ട്. എന്നാൽ സർക്കാർ എന്താണ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. പ്രണയ ദിനം 'പശു ആലിംഗന ദിന'മായി ആചരിക്കണ കേന്ദ്രനിർദ്ദേശത്തിൽ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
പിണറായി വിജയനും സംഘവും ചെയ്യുന്നതിനെക്കാൾ ഉപകാരം നമ്മുടെ നാട്ടിലെ പശുക്കൾ നമ്മുക്ക് ചെയ്യുന്നുണ്ട്. പശുക്കളുടെ സമ്പത്ത് കൊണ്ട് കൃഷി നന്നാകുന്നുണ്ട് ആളുകൾക്ക് വരുമാനം ഉണ്ടാകുന്നുണ്ട്. എന്നാൽ പിണറായി വിജയൻ സാർക്കാരിനെ കൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുന്നുണ്ടോ? അപ്പോൾ പിണറായി വിജയനേക്കാളും മന്ത്രിമാരേക്കാളും എത്രയോ വലിയ സംഭാവനയാണ് പശുക്കൾ ചെയ്യുന്നത്.
കൃഷി മുടിക്കുന്നവരാണ് സർക്കാർ. എന്നാൽ കൃഷിക്കാരെ സഹായിക്കുന്നവരാണ് പശുക്കൾ. പ്രണയ ദിനം ഒഴിവാക്കാൻ ആരും നിങ്ങളോട് പറഞ്ഞിട്ടില്ല.നിങ്ങൾ പ്രണയിച്ചോളൂ, പശുക്കളെ കാണണം അവയെ ആദരിക്കണം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നിങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ ചെയ്യ്', സുരേന്ദ്രൻ പറഞ്ഞു.
പശുക്കളെ കെട്ടിപ്പിച്ചാൽ ബിപി കുറയുമെന്ന് ബിജെപി മന്ത്രിയുടെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെ പല പഠനങ്ങളും കാണും എനിക്ക് അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. സർക്കാരിനെക്കാൾ വലിയ സംഭാവന ചെയ്യുന്ന പശുക്കളെ നിന്ദിക്കരുത്', സുരേന്ദ്രൻ പറഞ്ഞു.
പ്രണയ ദിനം 'പശു ആലിംഗന ദിന'മായി ആചരിക്കണമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സർക്കുലർ ഇറക്കിയത്. ഫെബ്രുവരി 14 ന് 'കൗ ഹഗ് ഡേ' ആചരിക്കുന്നത് മൃഗങ്ങളോടുള്ള അനുകമ്പ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
കേന്ദ്ര നിർദ്ദേശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പശു ചിത്രങ്ങളും സെൽഫികളും ട്രോളുകളുമെല്ലാം സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ കേന്ദ്രനിർദ്ദേശത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിരിക്കുകയാണ്.മാത്രമല്ല പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറക്കാൻ കാരണമായിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്ുമാണ് കേന്ദ്ര മൃഗസംരക്ഷണ ബോർജിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നത്.
അതേസമയം നിർദ്ദേശത്തിനെതിരെ വ്യാപകമായ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നിരവധി ട്രോളുകളും പങ്കുവെയ്ക്കപ്പെടുന്നുണ്ട്. മന്ത്രി വി ശിവൻകുട്ടിയും കടുത്ത പരിഹാസം ഉയർത്തിയിരുന്നു. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ രംഗങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം.












Click it and Unblock the Notifications