Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിമിനല്‍ കുറ്റം ചെയ്താലും വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കരുത്

തിരുവനന്തപുരം: ക്രിമിനല്‍ കുറ്റം നടത്തിയെന്ന് കണ്ടെത്തിയാലും വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന് പുറത്താക്കി വിദ്യഭ്യാസം മുടക്കരുതെന്ന് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയോ ശിക്ഷിയ്ക്കപ്പെടുകയോ ചെയ്യുന്ന വിദ്യാര്‍ഥികളെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്‌കൂളുകളില്‍ നിന്ന് പുറത്താക്കുന്ന പ്രവണത വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം.

ജുവനൈല്‍ ജസ്റ്റീസ് നിയമ (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍)ത്തിലെ 19ാം വകുപ്പ് അനുസരിച്ച് കുട്ടി കുറ്റകൃത്യം നടത്തി ബാലനീതി നിയമപ്രകാരം ശിക്ഷിയ്ക്കപ്പെട്ടാലോ കുറ്റക്കാരനെന്ന് കണ്ടെത്തിയാലോ പോലും ക്രിമിനല്‍ നിയമപ്രകാരമുള്ള അയോഗ്യത പാടില്ല.

Crime

കേസുകളില്‍ അകപ്പെട്ടാല്‍ അച്ചടക്ക നടപടികളുടെ ഭാഗമായി കുട്ടികളെ സ്‌കൂളില്‍ നിന്ന്പുറത്താക്കുകയും അക്കാരണത്താല്‍ വിദ്യാഭ്യാസം മുടങ്ങുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും കണ്ടെത്തിയിരുന്നു. ചില്‍ഡ്രന്‍സ് ഹോമിലേയും മറ്റും കുട്ടികള്‍ക്ക് ഇത്തരത്തില്‍ വിദ്യാഭ്യാസം മുടങ്ങിയ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+