കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തെറി കേൾക്കാനിടയുണ്ട് എന്ന് കരുതിത്തന്നെ'; ആരാധനാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ച് ഡോ. നെല്‍സണ്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കെ തന്നെ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതില്‍ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. കേന്ദ്രത്തിന്‍റെ തീരുമാനം വന്നതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങലോളെ സംസ്ഥാനത്തും ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ ഈ ഘട്ടത്തില്‍ കേരളത്തില്‍ ആരാധനാലങ്ങള്‍ തുറക്കുന്നത് രോഗത്തിന്‍റെ വ്യാപനം നിയന്ത്രണാതീതമാക്കുമെന്നാണ് ഐഎംഎ കേരള ഘടകം അഭിപ്രായപ്പെട്ടത്. ഇതേ അഭിപ്രായം തന്നെയാണ് ഇന്‍ഫോ ക്ലിനിക്കിലൂടെ ശ്രദ്ധേയനായ ഡോക്ടര്‍ നല്‍സണും പങ്കുവെക്കുന്നത്. ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനം. ഡോ. നെല്‍സണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തെറി കേൾക്കാനിടയുണ്ട്

തെറി കേൾക്കാനിടയുണ്ട്

തെറി കേൾക്കാനിടയുണ്ട് എന്ന് കരുതിത്തന്നെ ഇടുന്ന പോസ്റ്റാണ്.

ആരാധനാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ച് തന്നെയാണ്. പ്രത്യേകിച്ച് ക്രൈസ്തവ ദേവാലയങ്ങൾ. പത്താം ക്ലാസ് വരെ പള്ളിയിൽ അൾത്താര ബാലനായി കുർബാനയ്ക്ക് കൂടിയിട്ടുള്ളതാണ്. വേദപാഠവും പഠിച്ചിട്ടുള്ളതാണ്. അന്നുതൊട്ട് ഇന്ന് വരെ കാണുന്ന കുർബാനകൾക്കൊക്കെയും ചില പ്രത്യേകതകളുണ്ടായിരുന്നു.

അത്രയും നേരം

അത്രയും നേരം

അര മണിക്കൂറുകൊണ്ട് പെട്ടെന്ന് തീരുന്ന കുർബാന തൊട്ട് പ്രസംഗത്തിൻ്റെ നീളമനുസരിച്ച് മുക്കാൽ മണിക്കൂറോ ഒരു മണിക്കൂറോ വരെയും പിന്നെ ആഘോഷമായ പാട്ടുകുർബാനയുമൊക്കെ കൂടിയിട്ടുണ്ട്. പറഞ്ഞ് വന്നത് ഇതാണ്. അത്രയും നേരം പള്ളിയിൽ നിൽക്കേണ്ടിവരുന്നുണ്ട്.

മറ്റ് ചില കാര്യങ്ങൾ കൂടി

മറ്റ് ചില കാര്യങ്ങൾ കൂടി

ഞായറാഴ്ച രണ്ട് കുർബാനയാണ് മിക്കയിടത്തും. ചില വലിയ പള്ളികളിൽ അതിലും കൂടുതലുണ്ടാവും. അതിൽ വിശ്വാസികൾ വന്ന് പള്ളി നിറയുന്ന രീതിയാണ് സാധാരണ. അത്രയും കാര്യങ്ങൾ മനസിൽ ഇരിക്കെത്തന്നെ മറ്റ് ചില കാര്യങ്ങൾ കൂടി ആലോചിക്കാം

ഇന്നലെ 111 പേർക്ക്

ഇന്നലെ 111 പേർക്ക്

ഇന്നലെ 111 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂൺ ഒന്നിന് നമ്മുടെ രാജ്യത്ത് 1.9 ലക്ഷമായിരുന്നു എണ്ണമെങ്കിൽ ഇപ്പൊ 2.3 ലക്ഷം കടന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരാഴ്ച പോലുമെടുത്തില്ല അരലക്ഷത്തോളം കൂടാൻ എന്ന്.
അത്രയും കേസുകൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ വഴി ആളുകളിലേക്ക് രോഗം പകർന്ന സാഹചര്യം ഓർക്കുന്നുണ്ടല്ലോ.

കുറവായിരിക്കാൻ കാരണം

കുറവായിരിക്കാൻ കാരണം

കേരളത്തിൽ കേസുകൾ ഇത്ര കുറവായിരിക്കാൻ കാരണം ഒരു വ്യക്തിക്ക് രോഗം വന്നാൽ അയാളുമായി സമ്പർക്കത്തിൽ വരാനിടയുള്ള എല്ലാവരെയും ട്രേസ് ചെയ്ത്, ഐസൊലേറ്റ് ചെയ്ത് അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യത പൂർണമായും ഒഴിവാക്കാൻ ശ്രമിച്ചതുകൊണ്ടുകൂടിയാണ്
ആരോഗ്യമുള്ളവരെ ആരാധനാലയങ്ങളിൽ പോവാൻ അനുവദിച്ചുകൂടേ എന്നും ചോദിക്കാം.

ഒന്നിച്ചു ചേരുന്നതും പതിവാണ്

ഒന്നിച്ചു ചേരുന്നതും പതിവാണ്

പക്ഷേ അവർ തിരികെ വീട്ടിൽ വന്ന് കുഞ്ഞുങ്ങളുമായും പ്രായം ചെന്നവരുമായും രോഗികളുമായും ഇടപെടില്ല എന്നത് എങ്ങനെ ഉറപ്പാക്കും. അത് മാത്രമല്ല, വലിയ പള്ളികളിൽ ചിലവയിൽ പല ഇടങ്ങളിൽ നിന്ന് വരുന്ന ആളുകൾ ഒന്നിച്ചു ചേരുന്നതും പതിവാണ്. എവിടെ നിന്ന് വന്നെന്നോ എങ്ങോട്ട് പോവുന്നെന്നോ ആരാണെന്നോ ഒക്കെപ്പോലും അറിയാൻ കഴിയണമെന്നില്ല.

സാദ്ധ്യത വർദ്ധിപ്പിക്കാനിടയുണ്ട്

സാദ്ധ്യത വർദ്ധിപ്പിക്കാനിടയുണ്ട്

ആദ്യം പറഞ്ഞപോലെ അത്രയും സമയം അടുത്തിടപഴകുന്നത്, കുർബാന സ്വീകരണത്തിൻ്റെ സമയത്ത് ഒരാൾ തന്നെ പലർക്ക് കുർബാന നൽകുന്നത് ഒക്കെയും രോഗവ്യാപനത്തിൻ്റെ സാദ്ധ്യത വർദ്ധിപ്പിക്കാനിടയുണ്ട്. ഇപ്പോൾത്തന്നെ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ജുമാ മസ്ജിദുകൾ തുറക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അത് പിന്തുടർന്ന് അതേ പോലെ വിവേകപൂർവം പള്ളികളും തീരുമാനങ്ങളെടുക്കണം എന്നാണ് അഭ്യർഥന..

 ഗുജറാത്തിലെ അതേ തന്ത്രം രാജസ്ഥാനിലും! അട്ടിമറിക്ക് ബിജെപി നീക്കം, പ്രതിരോധിക്കാനുറച്ച് കോൺഗ്രസ്! ഗുജറാത്തിലെ അതേ തന്ത്രം രാജസ്ഥാനിലും! അട്ടിമറിക്ക് ബിജെപി നീക്കം, പ്രതിരോധിക്കാനുറച്ച് കോൺഗ്രസ്!

English summary
Don't open worship centres in kerala now; says Nelson Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X