കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി ധാർമ്മികത വിളമ്പണ്ട; 500 ക സംഭാവന തിരിച്ചു വാങ്ങാനും മറക്കണ്ടെന്ന് ഷാഫി പറമ്പില്‍

Google Oneindia Malayalam News

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ടാണ് ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായത്. കോടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ഇടതുപക്ഷത്തേക്ക് പോവാനുള്ള രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. യാതൊരു ഉപാധികളുമില്ലാതെയാണ് എല്‍ഡിഎഫിലേക്ക് പോവുന്നതെന്നാണ് ജോസ് കെ മാണി വ്യക്തമാക്കുന്നത്. അതേസമയം, ജോസിനെതിരെ നിശിതമായ വിമര്‍ശനമാണ് യുഡിഎഫില്‍ നിന്നും ഉയരുന്നത്.

സുധീരന്‍ പ്രതികരിച്ചത്

സുധീരന്‍ പ്രതികരിച്ചത്

ലോക്സഭാംഗമായിരിക്കെ രാജ്യസഭാ സീറ്റിനായി അതിരുകവിഞ്ഞ അതിമോഹവും അത്യാർത്തിയും കാണിക്കുകയും അങ്ങനെ രാജ്യസഭാംഗത്വം നേടിയവർ ആ സ്ഥാനം രാഷ്ട്രീയ കച്ചവടത്തിനായി ദുരുപയോഗിക്കുകയും ചെയ്യുന്ന അസാധാരണമായ വികൃത കാഴ്ചയാണ് കേരളം കാണുന്നതെന്നായിരുന്നു മുന്‍കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പ്രതികരിച്ചത്.

ഇരുകൈയും നീട്ടി സ്വീകരിക്കാൻ

ഇരുകൈയും നീട്ടി സ്വീകരിക്കാൻ

രാഷ്ട്രീയ ഭാഗ്യാന്വേഷത്തിന്റെയും അധികാര ദുർമോഹത്തിന്റെയും പ്രതീകങ്ങളായ ഇത്തരം അവതാരങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ അതീവ വ്യഗ്രതയോടെ വെമ്പുന്ന ഇടതുനേതാക്കൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിന് തന്നെയും തീർത്താൽ തീരാത്ത അപമാനമാണ് വരുത്തിവെക്കുന്നതെന്നും വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു.

നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

ഇടതുമുന്നണിയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാനുള്ള ജോസ്‌ കെ മാണിയുടെ തീരുമാനം അത്യന്തം നിര്‍ഭാഗ്യകരവും അപക്വവുമാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. യുഡിഎഫിന്റെ വാതിലുകള്‍ ഒരിക്കലും ജോസ്‌ കെ.മാണിയുടെ മുന്നില്‍ അടച്ചിട്ടില്ല. നിലപാടുകളുടെ പേരില്‍ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയായിരുന്നു. അതിനെ ആരും മുന്നണിയില്‍ നിന്ന്‌ പുറത്താക്കിയതായി വ്യാഖ്യാനിച്ചിട്ടില്ല. ഞാൻ അന്ന്‌ തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞതാണ്‌. ഇതിനോട്‌ ജോസ്‌.കെ.മാണി പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി

ജോസ് കെ മാണിയുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. നാല് ദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ലെന്നം അദ്ദേഹം പറഞ്ഞു.

ലോകസഭാ സീറ്റ്

ലോകസഭാ സീറ്റ്

100 ശതമാനം അർഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചർച്ചയും കൂടാതെ നിഷേധിച്ചതുൾപ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാൽ മുന്നണി വിട്ട പാർട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയൻ , ലോകസഭാ മെമ്പർ ആയിരിക്കുമ്പോൾ കാലാവധി പൂർത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാൻ കേരളത്തിന് താല്പര്യമുണ്ടെന്നായിരുന്നു ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

യൂദാസ് എന്നാണ്

യൂദാസ് എന്നാണ്

മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ്. യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് യുഡിഎഫിന്‍റെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെയാണ്.
രാജ്യസഭാ എംപി സ്ഥാനം രാജി വെച്ച് ധാർമ്മികത വിളമ്പണ്ട. പകരം കോട്ടയം എംപി സ്ഥാനവും എംഎല്‍എ സ്ഥാനങ്ങളും രാജി വെക്കട്ടെ .

കേരളത്തിന് താല്പര്യമുണ്ട്

കേരളത്തിന് താല്പര്യമുണ്ട്

100 ശതമാനം അർഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചർച്ചയും കൂടാതെ നിഷേധിച്ചതുൾപ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാൽ മുന്നണി വിട്ട പാർട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയൻ , ലോകസഭാ മെമ്പർ ആയിരിക്കുമ്പോൾ കാലാവധി പൂർത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാൻ കേരളത്തിന് താല്പര്യമുണ്ട് .

നഷ്ടപരിഹാരം കൊടുക്കാം

നഷ്ടപരിഹാരം കൊടുക്കാം

സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും ഡിവൈഎഫ്ഐ യുമൊക്കെ അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുൻപെ അത് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കണ്ട . ബാർ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ ഡിവൈഎഫ് ക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാം .

 കേരള കോൺഗ്രസിനെ പിളർത്തി ജോസ് കെ മാണി ഇടത് മുന്നണിയിൽ, എംപി സ്ഥാനം രാജി വെച്ച് ജോസ് കേരള കോൺഗ്രസിനെ പിളർത്തി ജോസ് കെ മാണി ഇടത് മുന്നണിയിൽ, എംപി സ്ഥാനം രാജി വെച്ച് ജോസ്

Recommended Video

cmsvideo
WHY Khushboo ,BJP's biggest rival joined with Modi | Oneindia Malayalam

English summary
Don't say about morality; udf leaders against jos k mani's ldf entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X