പഴത്തൊലി കളയല്ലേ...ഗുണങ്ങള്‍ ഓരോന്നും അറിഞ്ഞാല്‍ നിങ്ങള്‍ സ്ഥിരമാക്കും, അറിയേണ്ട കാര്യങ്ങള്‍
വാഴപ്പഴത്തിന്റെ രുചി ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. നമുക്ക് ഏറ്റവും എളുപ്പത്തില്‍ ലഭിക്കാനും കഴിക്കാനുമൊക്കെ പറ്റിയ ഒരു പഴ വര്‍ഗമാണ് വാഴപ്പഴം. വാഴപ്പഴം കഴിക്കുമ്പോള്‍ നമ്മള് എല്ലാവരും അതിന്റെ തൊലി കളഞ്ഞ് ദൂരേക്ക് കളയും. എന്നാല്‍ പഴത്തൊലിയുടെ ഗുണങ്ങളെ കുറിച്ച് നമുക്ക് ആര്‍ക്കെങ്കിലും അറിയാമോ. ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഈ വാഴപ്പഴത്തൊലിക്ക് ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ആരെങ്കിലും വിശ്വസിക്കുമോ. അങ്ങനെ ഉണ്ടെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഇനി പഴത്തൊലി കളയാന്‍ ഒന്ന് മടി കാണിക്കും.

ഗവേഷകര്‍ പറയുന്നത് അനുസരിച്ച്, വാഴപ്പഴത്തേക്കാള്‍ ഗുണം തൊലിയിലുണ്ട്. പഴത്തൊലിയുടെ ഗുണങ്ങളെ കുറിച്ച് ഡയറ്റീഷ്യന് പറയുന്നത് ഇങ്ങനെയാണ്. പഴത്തൊലി പോഷക സമൃദ്ധമാണ്. ഇത് കഴിക്കാനും കൊള്ളാവുന്നതാണ്. പൊട്ടാസ്യം, ഫൈബര്‍, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, എസന്‍ഷ്യല്‍ അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമൃദ്ധവുമാണെന്ന് ഡയറ്റീഷ്യന് പറയുന്നു.

കൂടാതെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന് ഗുണകരമാണെന്ന് മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പ്രമേഹം എന്നിവയ്ക്കും അത്യുത്തമമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വാഴപ്പഴയ്ത്തിലെ ട്രിപ്റ്റോഫാന്‍ പഴത്തൊലിയിലെ വിറ്റാമിന്‍ ബി 6മായി ചേരുമ്പോള്‍ വിഷാദം പോലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്.

വിറ്റാമിന്‍ ബി സിക്സ്, നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏറ്റവും വലിയ ഘടകമാണ്. ഇത് മാനസികാരോഗ്യത്തിന് നല്ലതാണ്. ഫൈബറുകളാല്‍ സമ്പന്നമായ പഴത്തൊലി ദഹനപ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. വയറിളക്കത്തിനും പഴത്തൊലി ഉപയോഗിക്കാവുന്നതാണ്.

അതേസമയം, എങ്ങനെയാണ് പഴത്തൊലി കഴിക്കണമെന്ന് സംബന്ധിച്ചും വിശദീകരണമുണ്ട്. നന്നായി പഴുത്ത വാഴപ്പഴത്തിന്റെ തൊലി വേണം കഴിക്കാന്‍. ഇവയുടെ പ്രത്യേകതയെന്തെന്നാല്, മധുരമുള്ളതും കനം കുറഞ്ഞതുമായിരിക്കും. നന്നായി കഴികിയെടുത്ത് മിക്സിയിലിട്ട് അടിക്കാം. ഇത് ജ്യൂസിനൊപ്പമോ ബ്രഡിനൊപ്പമോ കഴിക്കാം.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications