കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഒയു നിലനിർത്തി ഉപകരാറുകൾ റദ്ദാക്കി കണ്ണിൽ പൊടിയിടാൻ നോക്കേണ്ട; ഷിബു ബേബി ജോൺ

Google Oneindia Malayalam News

തിരുവനന്തപുരം; ഉപകരാറുകളിലേക്ക് എത്തിച്ച എം.ഒ.യു റദ്ദാക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാം എന്ന വ്യാമോഹം നടക്കില്ലെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. കള്ളി പിടിക്കപ്പെട്ടപ്പോൾ അതിലെ അവസാനത്തെ കണ്ണിയെ അങ്ങ് വെട്ടി കളഞ്ഞിട്ട് എം.ഒ.യു റദ്ദാക്കി എന്നു വാർത്തയും നൽകി ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാർ. കമ്പനിയുമായി ഒപ്പുവച്ച എംഒയു റദ്ദാക്കുന്നത് വരെയും അതി ശക്തമായ പ്രക്ഷോഭവുമായി തന്നെ മുന്നോട്ടുപോകുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഷിബു ബേബി ജോൺ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം, ചിത്രങ്ങള്‍

Shibu Baby John

അധോലോക സംഘങ്ങളിൽ താഴെ തട്ടിലുള്ളവർ പിടിക്കപ്പെട്ടാൽ തലവനിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാൻ ചെയ്യുന്നൊരു തന്ത്രമുണ്ട്. പിടിക്കപ്പെട്ടയാളെ അങ്ങ് തട്ടിക്കളയും. ഇ.എം.സി.സിയുമായി കരാർ ഒപ്പിട്ട വിഷയത്തിൽ കേരള സർക്കാർ ചെയ്തിരിക്കുന്നതും അതുതന്നെയാണ്. സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഇൻവെസ്റ്റ്മെന്റ് മീറ്റിനെ തുടർന്നാണ് സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ ഇ.എം.സി.സിയുമായി എം.ഒ.യു ഒപ്പിട്ടത്. എന്നിട്ട് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചപ്പോൾ താൻ കണ്ടിട്ടില്ല കേട്ടിട്ടില്ല അറിഞ്ഞിട്ടില്ല തുടങ്ങി തൊടുന്യായങ്ങളുടെ പെരുമഴയായിരുന്നു.

ഏതു പദ്ധതി, എന്ത് പദ്ധതി, ഏത് ഇഎംസിസി, അങ്ങനെയൊരു പദ്ധതിയേ ഇല്ല എന്നൊക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ആ വാദങ്ങളെ കമ്പനി പ്രതിനിധികൾ തന്നെ തള്ളിക്കളയുകയും
അവയെ പൊളിച്ചെടുക്കുന്ന തെളിവുകൾ പ്രതിപക്ഷനേതാവ് പുറത്തുവിടുകയും ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ഇടപാടിൽ ഉള്ള പങ്ക് പുറത്തുവരാതിരിക്കാൻ ഏതാനും ചില ഉദ്യോഗസ്ഥരെ ബലിയാടുകൾ ആക്കുകയാണ് ഈ സർക്കാർ.

ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന എല്ലാ നുണകളും പിടിക്കപ്പെട്ടപ്പോഴാണ് 400 ട്രോളുകളുടെ നിർമ്മാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിനുമായി കെ.എസ്.ഐ.എൻ.സിയും അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി ഫെബ്രുവരി മൂന്നിന് ഒപ്പിട്ട ഉപകരാർ റദ്ദാക്കാൻ സർക്കാർ തയ്യാറായത്. എന്നാൽ ഇ.എം.സി.സിയുമായുളള മുഖ്യ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത് ഇതുവരെ പിൻവലിച്ചിട്ടില്ല എന്നുമാത്രമല്ല കരാർ പ്രകാരം ഈ ട്രോളറുകളിലൂടെ പിടിക്കുന്ന മൽസ്യം സംസ്കരിക്കാനായി ചേർത്തല പള്ളിപ്പുറത്ത് നാലര ഏക്കർ ഭൂമി അനുവദിച്ച ഉത്തരവും റദ്ദാക്കിയിട്ടില്ല.

മഞ്ഞയിൽ തിളങ്ങി ഈഷ റെബ്ബ- ചിത്രങ്ങൾ കാണാം

ഉപകരാറുകളിലേക്ക് എത്തിച്ച എം.ഒ.യു റദ്ദാക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാം എന്ന വ്യാമോഹം നടക്കില്ല. കള്ളി പിടിക്കപ്പെട്ടപ്പോൾ അതിലെ അവസാനത്തെ കണ്ണിയെ അങ്ങ് വെട്ടി കളഞ്ഞിട്ട് എം.ഒ.യു റദ്ദാക്കി എന്നു വാർത്തയും നൽകി ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാർ. കമ്പനിയുമായി ഒപ്പുവച്ച എംഒയു റദ്ദാക്കുന്നത് വരെയും അതി ശക്തമായ പ്രക്ഷോഭവുമായി തന്നെ മുന്നോട്ടുപോകും.

യുഡിഎഫ് വന്നാൽ ശശി തരൂർ മുഖ്യമന്ത്രി?; ഉമ്മൻചാണ്ടി-ചെന്നിത്തല പോരിനിടെ നീക്കം കടുപ്പിച്ച് ഹൈക്കമാന്റ്യുഡിഎഫ് വന്നാൽ ശശി തരൂർ മുഖ്യമന്ത്രി?; ഉമ്മൻചാണ്ടി-ചെന്നിത്തല പോരിനിടെ നീക്കം കടുപ്പിച്ച് ഹൈക്കമാന്റ്

ആ എട്ടിടത്ത് മുട്ടുവിറയ്ക്കുമോ? ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം ഇങ്ങനെ... നടന്നില്ലെങ്കില്‍ വൻ തോൽവിആ എട്ടിടത്ത് മുട്ടുവിറയ്ക്കുമോ? ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം ഇങ്ങനെ... നടന്നില്ലെങ്കില്‍ വൻ തോൽവി

'മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം'; പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് കെ സുരേന്ദ്രൻ'മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം'; പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് കെ സുരേന്ദ്രൻ

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
Don’t try to keep the MoU and cancel subcontractors:Shibu Baby John
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X